Chaaver Movie:കുഞ്ചാക്കോ ബോബന്‍-ടിനു പാപ്പച്ചന്‍ ചിത്രം ‘ചാവേര്‍’;ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

കുഞ്ചാക്കോ ബോബന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ടിനു പാപ്പച്ചന്‍ ചിത്രം ചാവേറിന്റെ(Chaaver Movie) ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രത്തിന് ‘ചാവേര്‍’ എന്നാണ് നല്‍കിയിരിക്കുന്ന പേര്. ടൈറ്റല്‍ പോസ്റ്റര്‍ മമ്മൂട്ടിയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ റിലീസ് ചെയ്തത്. സര്‍വൈവര്‍ ത്രില്ലാറാവും ചാവേര്‍ എന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന. ടിനു പാപ്പച്ചനും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിതെന്ന പ്രത്യേകതയുമുണ്ട്.

കുഞ്ചാക്കോ ബോബന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ഇന്ന് പോസ്റ്റര്‍ റിലീസ് ചെയ്തത്. കുഞ്ചാക്കോയും പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. ശക്തമായി ആഗ്രഹിക്കുകയും പ്രയത്നിക്കുകയും ചെയ്യുമ്പോള്‍ സ്വപ്നം യാഥര്‍ത്ഥ്യമാകുന്നു. കരിയറിയറിന്റെ അടുത്ത ഘട്ടത്തിലേക്ക്’ എന്നും പോസ്റ്ററിനൊപ്പം കുഞ്ചാക്കോ ബോബന്‍ കുറിച്ചു.

അര്‍ജുന്‍ അശോകനും ആന്റണി വര്‍ഗീസുമാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’, ‘അജഗജാന്തരം’ എന്നീ സിനിമകള്‍ക്ക് ശേഷം ടിനു പാപ്പച്ചനും ആന്റണി വര്‍ഗീസും ഒന്നിക്കുന്ന സിനിമ കൂടിയാണ് ചാവേര്‍.

രാജേഷ് ശര്‍മ്മ, തിങ്കളാഴ്ച നിശ്ചയം ഫെയിം കെയു മനോജ്, അനുരൂപ് തുടങ്ങിയവരും സിനിമയില്‍ അണിനിരക്കുന്നു. ജോയ് മാത്യു ആണ് സിനിമയുടെ തിരക്കഥ ഒരുക്കുന്നത്. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ‘ഈശോ’യ്ക്ക് ശേഷം അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്. ജിന്റോ ജോര്‍ജ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ കലാസംവിധായകന്‍ ഗോകുല്‍ദാസും എഡിറ്റര്‍ നിഷാദ് യൂസഫുമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here