വായ്പ തിരിച്ചടച്ചില്ല; മുസ്ലിംലീഗ് നേതാവിന്റെ മകന്റെ പേരിലുള്ള കെട്ടിടം ജപ്തി ചെയ്യാൻ ഒരുങ്ങി ബാങ്ക്

മുസ്ലിംലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീറിന്റെ മകൻ ഇ ടി ഫിറോസിന്റെ പേരിലുള്ള കെട്ടിടം ജപ്തി ചെയ്യാൻ ബാങ്കുകളുടെ ശ്രമം. വായ്‌പ തിരിച്ചടക്കാത്തതിനെ തുടർന്ന് കോഴിക്കോട് മാനഞ്ചിറ റോഡിൽ പ്രവർത്തിക്കുന്ന ഫോറിൻ ബസാർ കെട്ടിടമാണ് ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ എത്തിയത്. വ്യാപാരികളുടെ പ്രതിഷേധത്തെ തുടർന്ന് ജപ്തി നടപടികൾ പൂർത്തീകരിക്കാൻ കഴിയാതെ അധികൃതർ മടങ്ങി.

മുസ്ലിംലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീറിന്റെ മകൻ ഇ ടി ഫിറോസിന്റെ പേരലുള്ള ഫോറിൻ ബസാർ കെട്ടിടമാണ് വായ്‌പ തിരിച്ചടക്കാത്തതിനെ തുടർന്ന് ജപ്തി ചെയ്യാൻ ബാങ്കുകൾ ശ്രമം നടത്തിയത്. ഫിറോസിന്റെ ഉടമസ്ഥതയിലുള്ള അന്നം സ്റ്റീൽസ് പ്രൈവറ്റ് ലിമിറ്റഡിനായി പഞ്ചാബ്‌ നാഷണൽ ബാങ്കിൽ നിന്നും വായ്‌പ എടുത്തിരുന്നു. ഇത് തിരിച്ചടക്കാത്തതിനെ തുടർന്നാണ്‌ ജപ്തി നടപടികൾക്കായി അധികൃതർ എത്തിയത്. എന്നാൽ കോടതിയിൽ കേസ് തുടരുന്നതിനിടെയാണ് ബാങ്ക് ജപ്തിക്കെത്തിയത് ഇടി ഫിറോസ് പറഞ്ഞു.

ബാങ്ക് ജപ്തി നടപടികളിലേക്ക് കടക്കുന്നതോടെ കെട്ടിടത്തിനുള്ളിൽ കട നടത്തുന്ന വ്യാപാരികൾ ആശങ്കയിലാണ്. ബാങ്കും മാൾ ഉടമയും തമ്മിലുള്ള തർക്കത്തിൽ തങ്ങളെ ബലിയാടാക്കരുതെന്നാണ് വ്യാപാരികൾ പറയുന്നത്. അതേസമയം വ്യാപാരികളുടെ പ്രതിഷേധത്തെ തുടർന്ന് ജപ്തി നടപടികൾ പൂർത്തീകരിക്കാൻ കഴിയാതെ അധികൃതർ മടങ്ങി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News