Actor Mooppan:’സോള്‍ട്ട് ആന്റ് പെപ്പറി’ലെ കേളു മൂപ്പന്‍ അന്തരിച്ചു

‘സോള്‍ട്ട് ആന്റ് പെപ്പര്‍’ എന്ന സിനിമയിലൂടെ ശ്രദ്ധനേടിയ നടന്‍ മൂപ്പന്‍ വരയാല്‍ നിട്ടാനി കേളു(Actor Mooppan) അന്തരിച്ചു. 90 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം. സോള്‍ട്ട് ആന്റ് പെപ്പര്‍ കൂടാതെ പഴശ്ശിരാജ, ഉണ്ട, ബ്ലാക്ക് കോഫി എന്നീ ചിത്രങ്ങളിലും മൂപ്പന്‍ അഭിനയിച്ചിട്ടുണ്ട്.

ചെന്നിലാര കുറിച്യ തറവാട്ടിലെ അംഗമായിരുന്നു അദ്ദേഹം.

മീനാക്ഷിയാണ് ഭാര്യ. പുഷ്പ, രാജന്‍, മണി, രമ എന്നിവര്‍ മക്കളാണ്. ശവസംസ്‌കാരം ബുധനാഴ്ച വെകീട്ട് വീട്ടുവളപ്പില്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel