ഫ്‌ലോറെന്‍സ് നൈറ്റിങ്ങേല്‍ അവാര്‍ഡ് ശോശാമ്മ ആന്‍ഡ്രൂസിന്

ന്യൂജേഴ്സിയില്‍ നടന്ന നാഷണല്‍ അസ്സോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നേഴ്‌സസ് ഓഫ് അമേരിക്കയുടെ എട്ടാമത് കോണ്‍ഫ്രന്‍സില്‍ നഴ്‌സിംഗ് രംഗത്തെ സേവനത്തിനു ശോശാമ്മ ആന്‍ഡ്രൂസിന് നൈന യുടെ ഫ്‌ലോറെന്‍സ് നൈറ്റിങ്ങേല്‍ അവാര്‍ഡ്(award) നല്‍കി ആദരിച്ചു.

1974 മുതല്‍ ന്യൂയോര്‍ക്കിലെ വിവിധ ഹോസ്പിറ്റലുകളില്‍ സേവനം അനുഷ്ഠിച്ച ശോശാമ്മ ന്യൂയോര്‍ക്കിലെ നേഴ്‌സസ് അസ്സോസിയേഷന്‍ സ്ഥാപക നേതാക്കളില്‍ ഒരാളാണ്.

ന്യൂയോര്‍ക്കിലെ ക്രീഡ് മൂര്‍ സൈക്യാട്രി സെന്റര്‍ നേഴ്‌സ് അഡ്മിനിട്രേറ്റര്‍ ആയി വിരമിച്ച ശോശാമ്മ കോട്ടയം കുറിച്ചി സ്വദേശിയാണ്. വിവിധ സംഘടന അവാര്‍ഡുകളും നഴ്‌സസ് അവാര്‍ഡുകളും ലഭിച്ചിട്ടുള്ള ശോശാമ്മ മുന്‍ ഫൊക്കാന നേതാവ് ആന്‍ഡ്രൂസ് കുന്നുംപറമ്പിലിന്റെ സഹധര്‍മണി കൂടിയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here