Apple revenue:ഇന്ത്യക്കാര്‍ക്ക് ആപ്പിള്‍ പ്രിയം;റെക്കോര്‍ഡ് വരുമാനം

വില കുറച്ചധികമാണെങ്കിലും ഇന്ത്യന്‍ വിപണിയില്‍ ആവശ്യക്കാരേറെയുള്ള ബ്രാന്‍ഡ് ആണ് ആപ്പിള്‍(Apple). കഴിഞ്ഞ ക്വാര്‍ട്ടറുകളിലേതു പോലെ തന്നെ ഈ ക്വാര്‍ട്ടറിലും മികച്ച വരുമാനം തന്നെയാണ് ആപ്പിളിന് ഇന്ത്യയില്‍ നിന്നും ലഭിച്ചത്.

ഓരോ വര്‍ഷവും ആപ്പിളിന്റെ വരുമാനത്തില്‍ പത്ത് ശതമാനം വര്‍ദ്ധനവുണ്ടായതായി ആപ്പിളിന്റെ സി ഇ ഓ ആയ ടിം കുക്ക് പറയുന്നു. ഇപ്പോളത് സെപ്തംബര്‍ പാദത്തിലെ റെക്കോര്‍ഡായ 42.6 ബില്യണ്‍ ഡോളറിലെത്തി. വിപണികളില്‍ ആപ്പിള്‍ ഉപഭോക്താക്കളുടെ ആവശ്യം ശക്തമാണെന്നും അത് തങ്ങള്‍ പ്രതീക്ഷിച്ചതിലും മികച്ചതാണെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.

ഉത്സവ സീസോണുകളോടനുബന്ധിച്ച് ഐ ഫോണുകള്‍ക്കും മറ്റും മികച്ച ഓഫറുകളായിരുന്നു ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് പോലെയുള്ള സൈറ്റുകളില്‍ ഉണ്ടായിരുന്നത്. 50000 മുതല്‍ 60000 വരെ വിലയുള്ള ഐഫോണ്‍ 13 , ഫ്‌ലിപ്കാര്‍ട് ല്‍ 50000 രൂപക്ക് താഴെ വാങ്ങാന്‍ ഉപഭോക്താക്കള്‍ക്ക് അവസരമൊരുക്കിയിരുന്നു. ഇത് ഉപഭോക്താക്കള്‍ക്കിടയിലുള്ള ഐഫോണ്‍ 13 പ്രിയം വധിപ്പിച്ചു. എന്നാല്‍ വളരെ കുറച്ച് സമയം മാത്രമാണ് ഈ ഓഫര്‍ ലഭ്യമായിരുന്നത്. ആമസോണ്‍ ആകട്ടെ ഐ ഫോണ്‍ 12 സീരീസ് ഫോണുകള്‍ക്കാണ് മികച്ച ഓഫറുകള്‍ നല്‍കിയിരുന്നത്.

കഴിഞ്ഞ രണ്ട വര്‍ഷങ്ങളിലായാണ് ആപ്പിള്‍ ഇന്ത്യയില്‍ ഇത്രമാത്രം വളര്‍ച്ച കൈവരിക്കുന്നത്. സൈബര്‍ മീഡിയ റിസര്‍ച്ച് റിപ്പോര്‍ട്ട് അനുസരിച്ച് 2022 ന്റെ രണ്ടാം പാദത്തില്‍ ഏകദേശം 1.2 മില്യണിനോടടുത്ത് ഐഫോണുകളാണ് ആപ്പിള്‍ വിറ്റഴിച്ചത്. ഐ ഫോണ്‍ 12, 13 എന്നീ ഫോണുകളുടെ വലിയ തോതിലുള്ള വില്പ്പനയാണ് ഇതിനു കാരണമായതെന്നും സൈബര്‍ മീഡിയ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News