
ചാൻസലർക്കെതിരെ വി സി മാരുടെ ഹർജി നാളെ പരിഗണിക്കും. കാരണം കാണിക്കൽ നോട്ടീസിനെതിരെയാണ് വിസി മാരുടെ ഹർജി . വി സി മാരുടെ ഹർജിയിൽചാൻസലറോട് കോടതി വിശദീകരണം തേടി . അതോടൊപ്പം സെനറ്റ് അംഗങ്ങളെ പിരിച്ച് വിട്ട ചാൻസലറുടെ നടപടിക്കുള്ള സ്റ്റേ തുടരും .
സർവ്വകലാശാല അധികാരികളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടില്ല : ഹൈക്കോടതി
സർവ്വകലാശാല അധികാരികളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടില്ലെന്ന് ഹൈക്കോടതി . സെനറ്റ് പാസാക്കുന്ന പ്രമേയം ചാൻസലർ അംഗികരിക്കേണ്ടതില്ലെന്നാണ് കോടതി പരാമർശം . സെർച്ച് കമ്മിറ്റി പ്രതിനിധിയെ സെനറ്റ് തീരുമാനിച്ചാൽ വിവാദവും പ്രശ്നവും തീരില്ലേ എന്ന് കോടതി ചോദിച്ചു .
അതോടൊപ്പം നാലാം തീയതിയിലെ സെനറ്റ് മീറ്റിംഗ് സെർച്ച് കമ്മിറ്റി അംഗത്തെ നിർദേശിക്കുമോ എന്നും ഗവർണർ സെനറ്റ് അംഗങ്ങളെ പുറത്താക്കിയ തടക്കമുള്ള കാര്യങ്ങൾ പിന്നീട് പരിഗണിക്കാം , സാങ്കേതിക കാര്യങ്ങളാണ് സർവ്വകലാശാല ഉന്നയിക്കുന്നത് ,വിദ്യാർത്ഥികളുടെ ഭാവിയാണ് നോക്കുന്നത് എന്നും കോടതി പറഞ്ഞു .
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here