Egg puff:മാവ് കുഴച്ച് പരത്താതെ ബേക്കറി രുചിയില്‍ മിനിറ്റുകള്‍ കൊണ്ട് മുട്ട പഫ്‌സ്

വീട്ടില്‍ ഒരുക്കാം ടേസ്റ്റി മുട്ട പഫ്‌സ്, രുചിയൊട്ടും കുറയില്ല.

ആവശ്യമുള്ള സാധനങ്ങള്‍

മൈദ -1 1/2 കപ്പ്
ചിക്കന്‍ – 250 ഗ്രാം
സവാള – 1
പച്ചമുളക് – 2
ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1/2 ടീസ്പൂണ്‍
കുരുമുളക് പൊടി – 1 ടീസ്പൂണ്‍
ഗരം മസാലപ്പൊടി- 1 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
മുട്ട – 5
ബട്ടര്‍ – 2 ടീസ്പൂണ്‍
ഓയില്‍ – 3 ടേബിള്‍സ്പൂണ്‍
തയാറാക്കുന്ന വിധം വിഡിയോ

പ്രഷര്‍ കുക്കറില്‍ 250 ഗ്രാം എല്ലില്ലാത്ത ചിക്കനും അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ആവശ്യത്തിന് ഉപ്പും അര ഗ്ലാസ് വെള്ളവും ഒഴിച്ച് ഒരു വിസില്‍ വരുന്നത് വരെ വേവിച്ചെടുക്കാം.

ചിക്കന്‍ വെന്ത് കിട്ടിയാല്‍ ചിക്കനില്‍ നിന്നിറങ്ങിയ വെള്ളവും ചിക്കനും വേറെ മാറ്റിയെടുക്കാം.

ഇനി ഒരു പാത്രത്തിലേക്ക് കുറച്ച് വെള്ളം വച്ചതിനുശേഷം 4 മുട്ട പുഴുങ്ങി എടുക്കാം. മുട്ട തൊലി എല്ലാം കളഞ്ഞു മാറ്റിവയ്ക്കാം.

ഒരു പാന്‍ ചൂടാകുമ്പോള്‍ അതിലേക്ക് നാല് ടേബിള്‍സ്പൂണ്‍ സണ്‍ഫ്‌ലവര്‍ ഓയില്‍ ഒഴിച്ച് കൊടുക്കാം. ചൂടായി വരുമ്പോള്‍ ഒരു വലിയ സവാള ചെറുതായി അരിഞ്ഞത്, 2 പച്ചമുളക് വട്ടത്തില്‍ അരിഞ്ഞത്, ഒരു ടീസ്പൂണ്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കറിവേപ്പില എന്നിവ ഇട്ട് നന്നായി വഴറ്റി എടുക്കാം. എല്ലാം കൂടി നന്നായി വഴന്നു വരുന്ന സമയത്ത് 1 ടീസ്പൂണ്‍ കുരുമുളകുപൊടി, ഒരു ടീസ്പൂണ്‍ ഗരം മസാലപ്പൊടി എന്നിവ ഇട്ട് യോജിപ്പിച്ച് എടുക്കാം. മാറ്റിവച്ച ചിക്കനില്‍ നിന്ന് ഇറങ്ങിയ വെള്ളം ഇതിലേക്ക് ഒഴിച്ചു കൊടുക്കാം. ഈ വെള്ളം ഒന്ന് വറ്റി വരുന്ന സമയത്ത് മാറ്റി വച്ചിരിക്കുന്ന ചിക്കന്‍ കഷണങ്ങള്‍ ചേര്‍ത്ത് നന്നായി യോജിപ്പിച്ച് എടുത്തതിനു ശേഷം കുറച്ച് മല്ലിയില കൂടി ഇട്ട് കൊടുക്കാം. ഇനി ഇതൊന്ന് അടച്ചുവച്ച് 2 മിനിറ്റ് മീഡിയം തീയില്‍ വേവിച്ചെടുക്കാം. ഇതോടെ സ്വാദിഷ്ടമായ മസാല തയാര്‍.

ഇനി ഒരു പാത്രത്തിലേക്ക് ഒന്നര കപ്പ് മൈദയും ഒരു ഗ്ലാസ് വെള്ളവും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് അധികം ലൂസും അധികം കട്ടിയും ഇല്ലാത്ത രീതിയില്‍ ഒരു ബാറ്റര്‍ തയാറാക്കി എടുക്കാം. കട്ടകള്‍ ഒന്നുമില്ലാതെ കലക്കി എടുക്കാം. ഈ മാവ് മാറ്റിവയ്ക്കാം.

ഇനി ഒരു പാന്‍ ചൂടാകുമ്പോള്‍ അതിലേക്ക് ഓരോ തവി മാവ് ഒഴിച്ച് കൊടുത്ത് ദോശ പരത്തുന്നത് പോലെ പരത്തി എടുക്കാം. മേല്‍ ഭാഗം കളര്‍ മാറുന്ന സമയത്ത് നമുക്ക് ദോശ പാനലില്‍ നിന്നും മാറ്റിയെടുക്കാം. ഇങ്ങനെ മുഴുവന്‍ മാവും ചുട്ടെടുക്കാം.

പഫ്‌സ് തയാറാക്കാന്‍

ഓരോ ദോശയും എടുക്കാം അതിന് മുകളില്‍ ഒരു സ്പൂണ്‍ മസാല വച്ച് കൊടുത്തതിനു ശേഷം ഒരു മുട്ട പുഴുങ്ങിയത്തിന്റെ പകുതി കൂടി മുകളില്‍ വച്ച് കൊടുക്കാം. ഇനി നാല് ഭാഗം കൂടി മടക്കി എടുക്കാം. ഇങ്ങനെ എല്ലാ ദോശയും ചെയ്‌തെടുക്കാം. ഇനി ഒരു ഫ്രൈയിങ് പാന്‍ ചൂടാകുമ്പോള്‍ തയാറാക്കി വച്ചിരിക്കുന്ന ഓരോ പഫ്‌സും ഒരു മുട്ടയും ബീറ്റ് ചെയ്ത് അതിലേക്ക് മുക്കിയ ശേഷം പാനിലേക്ക് വച്ചു കൊടുക്കാം. ഓരോ ഭാഗവും രണ്ട് മിനിറ്റ് വേവിച്ചെടുക്കാം. കളര്‍ ഒന്ന് മാറുമ്പോള്‍ തവയില്‍ നിന്നും മാറ്റാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News