ഗവര്‍ണറെ ചാന്‍സലറാക്കിയത് കേരളം: ഇ പി ജയരാജന്‍

കേരളമാണ് ഗവര്‍ണറെ ചാന്‍സലറാക്കിയതെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ഗവര്‍ണര്‍ക്ക് കേരളത്തോട് പ്രതിബദ്ധത വേണമെന്നും കേരള നിയമസഭ പാസാക്കിയ നിയമത്തിനനുസരിച്ചാണ് ഗവര്‍ണറെ ചാന്‍സലറാക്കിയതെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

നിയമവിരുദ്ധമായി സർവകലാശാലകളെ അസ്ഥിരീകരിക്കാൻ ചാൻസലർ മുന്നിട്ടിറങ്ങുന്നുവെന്നും സര്‍വലാശാലകളെ അവതാളത്തിലാക്കാന്‍ ഗവര്‍ണര്‍ ശ്രമിക്കുന്നുവെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

ഗവര്‍ണര്‍ക്കെതിരായ എല്‍ഡിഎഫ് പ്രക്ഷോഭം ജനകീയ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു ഇ പി ജയരാജനും കാനം രാജേന്ദ്രനും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here