ടി 20 ലോകകപ്പ്; ബം​ഗ്ലാദേശിന് 185 റൺസ് വിജയലക്ഷ്യം

ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരത്തിൽ ബം​ഗ്ലാദേശിന് 185 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഇരുപത് ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 184 റൺസ് നേടി. അഡലെയ്ഡിൽ നടന്ന പോരാട്ടത്തിൽ വിരാട് കോഹ്ലിയുടേയും കെഎൽ രാഹുലിന്റേയും അർധസെഞ്ച്വറികളാണ് ഇന്ത്യക്ക് തുണയായത്.

ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തിരിച്ചടിയോടെയായിരുന്നു. സ്കോർബോർഡിൽ 11 റൺസ് എത്തിയപ്പോൾ തന്നെ രണ്ട് റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമയെ ഇന്ത്യക്ക് നഷ്ടമായി. എന്നാൽ അവിടെ നിന്ന് രാഹുലും കോഹ്ലിയും ചേർന്ന് ഇന്ത്യയുടെ സ്കോർ ഉയർത്തു. ഇവരുടെ കൂട്ടുകെട്ട് 67 റൺസ് നേടിയശേഷമാണ് 50 റൺസെടുത്ത രാഹുൽ പുറത്തായത്. 32 പന്തിൽ നിന്ന് മൂന്ന് ഫോറും നാല് സിക്സുമടക്കമാണ് രാഹുൽ അർധസെഞ്ച്വറി നേടിയത്.

രാഹുൽ പുറത്തായശേഷം സൂര്യകുമാറിനെ കൂട്ടുനിർത്തി കോഹ്ലി സ്കോർ ഉയർത്തി. പതിവുപോലെ അതിവേ​ഗ ബാറ്റിങ് നടത്തിയ സൂര്യകുമാർ 16 പന്തിൽ നിന്ന് 30 റൺസ് നേടി. സൂര്യകുമാർ പുറത്തായശേഷം വന്ന താരങ്ങളെല്ലാം നിരാശപ്പെടുത്തിയപ്പോഴും കോഹ്ലി ഒരറ്റത്ത് പിടിച്ചുനിന്നു. 44 പന്തിൽ നിന്ന് എട്ട് ഫോറും ഒരു സിക്സുമടക്കം 64 റൺസുമായാണ് കോഹ്ലി പുറത്താകാതെ നിന്നത്. അവസാന ഓവറിൽ ആഞ്ഞടിച്ച രവിചന്ദ്രൻ അശ്വിൻ 13 റൺസുമായി നോട്ടൗട്ടായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News