മോർബി അപകടം; ‘എല്ലാം ദൈവവിധി…’; 135 പേരുടെ മരണത്തില്‍ ഒറിവ കമ്പനി

135 പേരുടെ മരണത്തിനിടയാക്കിയ മോര്‍ബി തൂക്കുപാലം അപകടം ദൈവവിധിയാണെന്ന പരാമര്‍ശവുമായി ഒറിവ ഗ്രൂപ്പ് മാനേജര്‍ കോടതിയില്‍. കേസില്‍ അറസ്റ്റിലായ മാനേജര്‍ ദീപക് പരീഖാണ് മോര്‍ബി ജില്ലാ കോടതിയില്‍ ഇത്തരമൊരു പരാമര്‍ശം ടത്തിയത്. പാലത്തിന്റെ അറ്റകുറ്റപ്പണിയുടെയും നടത്തിപ്പിന്റെയും ചുമതല ഒറിവ കമ്പനിക്കായിരുന്നു.

അതേസമയം, അപകടത്തില്‍ ഒറിവ കമ്പനിക്ക് സംഭവിച്ചത് ഗുരുതര പിഴവുകളാണെന്ന് അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പാലത്തിന്റെ കേബിളുകള്‍ തുരുമ്പിച്ചിരുന്നെന്ന് അന്വേഷണറിപ്പോര്‍ട്ടില്‍ പറയുന്നു. പാലത്തിന്റെ കേബിളുകള്‍ മാറ്റിയിരുന്നില്ലെന്നും ഗ്രീസും ഓയിലും ഇല്ലായിരുന്നെന്നും കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പാലം പുതുക്കി നിര്‍മ്മിക്കാനായി ടെന്റര്‍ നടപടികള്‍ നടന്നിട്ടില്ലെന്നും കോണ്‍ട്രാക്ട് ഓറിവ ഗ്രൂപ്പിന് നേരിട്ട് നല്‍കുകയായിരുന്നെന്നും പൊലീസില്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ ഒന്‍പത് പേരാണ് ഇതുവരെ അറസ്റ്റിലായത്. ഞായറാഴ്ച നടന്ന അപകടത്തില്‍ 135 പേരാണ് മരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News