സർക്കാരിനെ അപകടത്തിലാക്കിയ എം.എൽ.എമാർക്കെതിരെ നടപടി വേണം; ഗെലോട്ടിനെതിരെ പടയൊരുക്കവുമായി സച്ചിൻ പൈലറ്റ്

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെ പടയൊരുക്കവുമായി സച്ചിൻ പൈലറ്റ്. സർക്കാരിനെ അപകടത്തിലാക്കിയ എം.എൽ.എമാർക്കെതിരെ നടപടി വേണമെന്ന് സച്ചിൻ ആവശ്യപ്പെട്ടു. പ്രക്ഷോഭം സംഘടിപ്പിച്ചവർക്കെതിരെ നടപടിയെടുക്കാൻ പുതിയ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തയാറാകണമെന്ന് സച്ചിൻ പൈലറ്റ്.

അശോക് ഗെഹ്‌ലോട്ടിനെതിരെ പരസ്യ വിമർശനവുമായി ആണ് സച്ചിൻ പൈലറ്റ് രംഗത്ത് എത്തിയത്. പാർട്ടി നേതൃത്വത്തിനെതിരെ കലാപമുണ്ടാക്കിയവർക്കെതിരെ നടപടി വേണമെന്ന് സച്ചിൻ ആവശ്യപ്പെട്ടു. സർക്കാറിനെ അപകടത്തിലാക്കിയ എം.എൽ.എമാർക്കെതിരെ നടപടി വേണം. രാജസ്ഥാൻ വിഷയത്തിലെ അനിശ്ചിതത്വം അവസാനിപ്പിക്കാൻ സമയമായെന്നും സച്ചിൻ പറഞ്ഞു.പാർട്ടിയിൽ എല്ലാവർക്കും ഒരേ നിയമമാണ്. എത്രത്തോളം സീനിയറാണെന്നതിന് പ്രസക്തിയില്ല. പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ ഉചിതമായ നടപടിയെടുക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും, ഉടൻ തീരുമാനമെടുക്കുമെന്ന് സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞതായും സച്ചിൽ പൈലറ്റ് പറഞ്ഞു.

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ആദ്യം പരിഗണിച്ച അശോക് ഗെലോട്ട് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാൻ തയാറായിരുന്നില്ല. കോൺഗ്രസ് അധ്യക്ഷനായാലും അശോക് ഗെലോട്ട് രാജസ്ഥാൻ മുഖ്യമന്ത്രിയായി തുടരണമെന്ന് ആവശ്യപ്പെട്ട് നിരവധി എംഎൽഎമാർ രാജിഭീഷണി മുഴക്കി. ഇതിൽ അതൃപ്തി രേഖപ്പെടുത്തിയ ഹൈക്കമാൻഡ്, ഒടുവിൽ മല്ലികാർജുൻ ഖർഗെയെ അധ്യക്ഷ തിരഞ്ഞെടുപ്പിൽ രംഗത്തിറക്കുകയായിരുന്നു. പാർട്ടിയിൽ പ്രതിഷേധം സംഘടിപ്പിച്ചവർക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാൻ നേതൃത്വം തയാറാകാതെ വന്നതോടെയാണ് സച്ചിൻ രംഗത്തെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News