മ്യൂസിയം അതിക്രമക്കേസ്‌; പ്രതി കുടുങ്ങിയത് വിശദമായ ശാസ്ത്രീയ അന്വേഷണത്തിൽ,DCP അജിത്കുമാർ

മ്യൂസിയം – കുറവൻകോണം ആക്രമണം സംഭവത്തിൽ പ്രതി കുടുങ്ങിയത് വിശദമായ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണെന്ന് ഡിസിപി അജിത്കുമാർ പറഞ്ഞു. പരാതിക്കാരിയുടെ നിലപാട് അഭിനന്ദനാർഹമാണെന്നും പ്രതിയുടെ മുൻകാല പശ്ചാത്തലം പരിശോധിച്ചു വരുന്നുവെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് ആദ്യം മുതൽ അന്വേഷണം നടത്തിയത് രാത്രി ആയതിനാൽ വാഹനത്തിന്റെ നമ്പർ തിരിച്ചറിയാൻ കഴിയാതിരുന്നത് തടസ്സമായെന്നും എഫ്.ഐ.ആർ എടുക്കുന്നതിലടക്കം പൊലീസിന് വീഴ്ച്ച സംഭവിച്ചിട്ടില്ല പുനപരിശോധനയ്ക്ക് ശേഷം കൃത്യമായ വകുപ്പുകൾ ചേർത്തുവെന്നും അദ്ദേഹം വ്യക്തമാക്കി.

സിസിടിവി ദൃശ്യങ്ങളും രേഖാചിത്രവുമാണ് പ്രതിയിലേക്ക് എത്താന്‍ പോലീസിന് സഹായകരമായത്. അക്രമം നടന്ന മ്യൂസിയം പരിസരം മുതല്‍ കുറവന്‍കോണത്ത് പ്രതി അതിക്രമിച്ച് കടന്ന വീട് വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു. ഇതില്‍ ഇരുസംഭവങ്ങളിലെയും പ്രതി സന്തോഷ് ആണെന്ന് തെളിഞ്ഞു. രണ്ടിടത്തും പ്രതി ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളും കേസില്‍ നിര്‍ണായകമായി. രാവിലെ തിരിച്ചറിയല്‍ നടപടികളുടെ ഭാഗമായി പരാതിക്കാരി പേരൂര്‍ക്കട പോലീസ് സ്റ്റേഷനില്‍ ഹാജരായി. തലമൊട്ടയടിച്ച് രൂപ മാറ്റം വരുത്തിയിരുന്നെങ്കിലും ആദ്യ കാഴ്ചയില്‍ തന്നെ സന്തോഷിനെ പരാതിക്കാരി തിരിച്ചറിഞ്ഞു.

ജലവിഭവ വകുപ്പ് താല്‍ക്കാലിക ജീവനക്കാരനാണ് പ്രതി സന്തോഷ്. സന്തോഷിനെ ജോലിയില്‍നിന്ന് പിരിച്ചുവിടാന്‍ മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍ദ്ദേശം നല്‍കി. കരാര്‍ അടിസ്ഥാനത്തില്‍ ഡ്രൈവറായി ജോലിചെയ്യുകയായിരുന്നു സന്തോഷ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News