Ragging | റാഗിങ്ങ് പരാതി : അലൈൻ ഷുഹൈബിനെതിരെ കേസ്

കണ്ണൂർ പാലയാട് ക്യാമ്പസ്സിലെ ഒന്നാം വർഷ വിദ്യാർത്ഥിയെ മർദ്ദിച്ചെന്ന പരാതിയിൽ യു എ പി എ കേസിൽ ജാമ്യത്തിൽ കഴിയുന്ന അലൈൻ ഷുഹൈബിനെതിരെ കേസെടുത്തു.റാഗിംഗിന്റെ പേരിൽ ഒന്നാം വർഷ എൽ എൽ ബി വിദ്യാർത്ഥി അധിൻ സുബിയെ മർദ്ദിച്ചെന്നാണ് പരാതി.റാംഗിങ്ങ് പരാതിയിൽ കോളേജിൽ നിന്ന് റിപ്പോർട്ട് ലഭിച്ചതിന് ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് ധർമ്മടം പോലീസ് വ്യക്തമാക്കി

പാലയാട് ക്യാമ്പസ്സിലെ നാലാം വർഷ വിദ്യാർത്ഥിയായ അലൈൻ ഷുഹൈബിന്റെ നേതൃത്വത്തിൽ ഒന്നാം വർഷ വിദ്യാർത്ഥി അധിൻ സുബിയെ മർദ്ദിച്ചുവെന്നാണ് പരാതി.അലൈൻ ഷുഹൈബ് ഉൾപ്പെടെ മൂന്ന് സീനിയർ വിദ്യാർത്ഥികൾകെതിരെയാണ് ധർമ്മടം പോലീസ് കേസെടുത്തത്.

അലൻ ഷുഹൈബ്,ബദറുദ്ദീൻ,നിഷാദ് എന്നിവർ മർദ്ദിച്ചുവെന്നാണ് പരാതി.കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം മൂന്ന് പേരെയും ജാമ്യത്തിൽ വിട്ടു.മർദ്ദനമേറ്റ അധിൻ സുബി തലശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.അധിൻ സുബി നൽകിയ റാഗിങ്ങ് പരാതി പോലീസിന് കൈമാറുമെന്ന് കോളേജ് പ്രിൻസിപ്പൽ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News