ADVERTISEMENT
T 20 ലോകകപ്പില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ച് ഇന്ത്യ. ട്വന്റി20 ലോകകപ്പിൽ ബംഗ്ലദേശിനെ അഞ്ചു റൺസിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. മഴ കാരണം മത്സരത്തിന്‍റെ വിജയലക്ഷ്യം 16 ഓവറിൽ 151 റൺസായി കുറച്ചിരുന്നു. നേരത്തേ ബംഗ്ലാദേശ് ഇന്നിങ്‌സിൽ 7 ഓവർ പിന്നിട്ടപ്പോഴാണ് മഴയെത്തിയത്. മഴയെത്തുമ്പോള്‍ 59 റൺസുമായി ലിറ്റൺ ദാസും 7 റൺസുമായി നജ്മുലുമായിരുന്നു ക്രീസിൽ.
ഇന്ത്യ ഉയർത്തിയ 184 റൺസ് പിന്തുടർന്ന ബംഗ്ലാദേശ് 7 ഓവറിൽ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 66 റൺസ് എടുത്ത് നിൽക്കുമ്പോഴാണ് മഴയെത്തിയത്. എന്നാല്‍ വീണ്ടും കളിയാരംഭിച്ചതോടെ ഇന്ത്യക്ക് മത്സരം അനുകൂലമായി.
അര്‍ഷ്ദീപ് സിങും ഹര്‍ദിക് പാണ്ഡ്യയും രണ്ട് വീതം വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഷമി ഒരു വിക്കറ്റ് വീഴ്ത്തി. നൂറുല്‍ ഹസനും തസ്കിന്‍ അഹമ്മദും ചേര്‍ന്ന് അവസാന ഓവറുകളില്‍ ഇന്ത്യന്‍ ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടിയെങ്കിലും ലക്ഷ്യത്തിന് അഞ്ച് റണ്‍സകലെ ബംഗ്ലാ ഇന്നിങ്സ് അവസാനിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.