ADVERTISEMENT
തമിഴ് ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ (Kaithi Movie)’കൈതി’യുടെ ഹിന്ദി റീമേക്കായ ‘ഭോല’യില്‍ അജ്യ ദേവ്ഗണ്ണിനൊപ്പം അമല പോളും എത്തുന്നു. സിനിമയില്‍ പ്രധാന കഥാപാത്രമായാകും അമല എത്തുക. അമല പോള്‍ സിനിമയുടെ ഭാഗമാകുന്നതായി അജയ് ദേവ്ഗണ്‍ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.
‘അമല പോള്‍ ഭോലയുടെ ഭാഗമാകുന്ന വിവരം സന്തോഷപൂര്‍വം അറിയിക്കുന്നു’, അജയ് ദേവ്ഗണ്‍ കുറിച്ചു. ഈ വര്‍ഷം ഡിസംബറില്‍ ആരംഭിക്കുന്ന ഷെഡ്യൂളിലായിരിക്കും അമല പോള്‍ ഭാഗമാവുക. സിനിമയില്‍ തബുവും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
റണ്‍വേ 34ന് ശേഷം അജയ് ദേവ്ഗണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഭോല’. അജയ്യുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന നാലാം ചിത്രമാണിത്. ടി സീരിസ്, റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റ്, ഡ്രീം വാരിയേഴ്‌സ് പിക്‌ചേഴ്‌സ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. 2023 ആഗസ്റ്റ് 30ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും.
ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ 2019 ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ‘കൈതി’. വലിയ പ്രേക്ഷക പ്രശംസ നേടിയ ചിത്രം ബോക്‌സ് ഓഫീസിലും മികച്ച കളക്ഷന്‍ സ്വന്തമാക്കിയിരുന്നു. കാര്‍ത്തി കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രത്തില്‍ നരേന്‍, ധീന എന്നിവരും പ്രധാന കഥാപാത്രങ്ങളായി. കളളക്കടത്തുകാരില്‍ നിന്ന് പൊലീസുകാരെ രക്ഷപ്പെടുത്തുന്ന ജയില്‍ പുളളി എന്നതായിരുന്നു കൈതിയുടെ ഇതിവൃത്തം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.