Health:ഹൃദ്രോഗസാധ്യത കൂട്ടുന്നതില്‍ വില്ലനായി വയറില്‍ അടിയുന്ന കൊഴുപ്പും;പഠനങ്ങള്‍

ഹൃദ്രോഗസാധ്യത കൂട്ടുന്നതില്‍ വില്ലനായി വയറില്‍ അടിയുന്ന കൊഴുപ്പും. മധ്യവയസ്‌കരായ 430,000 പേരെ പഠനത്തിന് വിധേയരാക്കി ഓക്സ്ഫഡ് സര്‍വകലാശാലയിലെ ഗവേഷകരാണ് ഈ കണ്ടെത്തല്‍ നടത്തിയത്. അടിയവറ്റിലെ അവയവങ്ങള്‍ക്ക് ചുറ്റും അടിയുന്ന കൊഴുപ്പ് ഹൃദ്രോഗപ്രശ്നങ്ങള്‍ കൂട്ടുന്നുണ്ടെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഡോ.അയോഡിപുപോ ഒഗുന്‍ടാഡെ പറഞ്ഞു.

ശരീരത്തിലെ ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തെ സ്വാധീനിക്കാന്‍ കഴിയുന്നവയാണ് അടിവയറ്റില്‍ അടിയുന്ന ഈ കൊഴുപ്പ് അരക്കെട്ടിനു ചുറ്റുമുള്ള ഭാഗങ്ങളില്‍ കൊഴുപ്പടിയുന്നത് നിരീക്ഷിക്കേണ്ടത് പ്രധാനമാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഇതു തടയാനായി വ്യായാമവും ആരോഗ്യകരമായ ഡയറ്റും ഉള്‍പ്പെടെയുള്ള മാറ്റങ്ങള്‍ കൊണ്ടുവരേണ്ടത് അനിവാര്യമാണെന്നും ഗവേഷകര്‍ പറയുന്നു.

ഏകദേശം അമ്പത്തിയേഴു വയസ്സിനുള്ളില്‍ പ്രായമുള്ളവരില്‍, പതിമൂന്നു വര്‍ഷത്തോളമായി ഇവരുടെ ആരോഗ്യ വിവരങ്ങള്‍ തുടര്‍ച്ചയായി നിരീക്ഷിച്ചാണ് പഠനം നടത്തിയത്. ഇക്കാലത്തിനിടയില്‍ 9,000 പേരെയാണ് ഹൃദ്രോഗസംബന്ധമായ പ്രശ്നങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അടിവയറിലും അരക്കെട്ടിലും അമിതവണ്ണമുള്ളവര്‍ മെലിഞ്ഞവരെ അപേക്ഷിച്ച് മൂന്നുമടങ്ങ് ഹൃദ്രോഗപ്രശ്നങ്ങള്‍ കൂടുതലാണെന്ന് കണ്ടെത്തി. അമിതവണ്ണമില്ലാത്ത, എന്നാല്‍ അടിവയറില്‍ കൊഴുപ്പടിഞ്ഞവരിലും ഈ സാധ്യതയുണ്ടെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News