ഇണയെ തേടിയിറങ്ങിയ പെരുമ്പാമ്പിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പാമ്പുപിടുത്തക്കാരന്റെ തലയ്ക്ക് കടിച്ച് പെരുമ്പാമ്പ്. ഓസ്‌ട്രേലിയയിലെ ക്വീന്‍സ്ലന്‍ഡിലാണ് സംഭവം നടന്നത്. പെരുമ്പാമ്പിന്റെ കടിയേറ്റത് ഹാര്‍വെ സ്‌നേക് ക്യാച്ചേഴ്‌സ് എന്ന സംഘടനയിലെ ജോലിക്കാരനായ ഡ്രൂ ഗോഡ്‌ഫ്രെ എന്ന വ്യക്തിക്കാണ്.
ഒരു വീടിന്റെ മച്ചിനു മുകളില്‍ പെരുമ്പാമ്പ് കയറിയെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് അതിനെ പിടികൂടാന്‍ എത്തിയതായിരുന്നു പാമ്പപ്പിടുത്തക്കാരനായ ഡ്രൂ. സംഭവത്തിന്റെ ദൃശ്യങ്ങളും പകര്‍ത്തി. കാര്‍പെറ്റ് പൈതണ്‍ വിഭാഗത്തില്‍പ്പെട്ട പെരുമ്പാമ്പാണ് ഡ്രൂവിനെ കടിച്ചത്.
അഞ്ചടിയോളം പെരുമ്പാമ്പിന് നീളമുണ്ടായിരുന്നു. പാമ്പിന്റെ വാലില്‍ പിടിച്ചാണ് സീലിങ് പൊളിച്ച ശേഷം ഡ്രൂ അതിനെ താഴേക്കിറക്കാന്‍ ശ്രമിച്ചത്. പാമ്പിന്റെ ശരീരം ഏതാണ്ട് മുഴുവനായും പുറത്തെടുത്തപ്പോഴേക്കും അത് പെട്ടെന്ന് ഡ്രൂവിന്റെ തലയില്‍ കടിക്കുകയായിരുന്നു. പെരുമ്പാമ്പുകള്‍ പൊതുവേ വിഷമുള്ളവയല്ലാത്തതിനാല്‍ അപകടമുണ്ടായില്ല.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here