
ഗവർണർക്കെതിരായ എൽ ഡി എഫിന്‍റെ പ്രക്ഷോഭ പരമ്പരയ്ക്ക് തുടക്കമായി. ജനകീയ കൺവെൻഷനിൽ ഗവർണർക്കെതിരായ പൊതുവികാരം ഉയർന്നുവന്നു. ഈ മാസം 15ന് രാജ്ഭവന് മുന്നിൽ ഒരു ലക്ഷം പേർ അണിനിരക്കുന്ന പ്രതിഷേധ ധർണയോടെയാണ് പ്രക്ഷോഭത്തിന് സമാപനമാകുക.
കേരളത്തിനെതിരായ നീക്കം ചെറുക്കുക, ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ് എൽഡിഎഫിന്‍റെ നേതൃത്വത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ പ്രക്ഷോഭം.
ജനകീയ കണവെൻഷനോടെയായിരുന്നു തുടക്കം. കേരള നിയമസഭ പാസാക്കിയ നിയമത്തിനനുസരിച്ചാണ് ഗവർണറെ ചാൻസിലറാക്കിയത്. കേരളത്തോട് പ്രതിബദ്ധത വേണമെന്നും എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ പറഞ്ഞു.
നാടിന്‍റെ നിൽക്കുന്നവർക്കെതിരെ ഒറ്റക്കെട്ടായി പോരാടുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. നിയമവിരുദ്ധമായി സർവകലാശാലകളെ അസ്ഥിരപ്പെടുത്താനാണ് ഗവർണറുടെ നീക്കമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വിമർശിച്ചു.
പ്രക്ഷോഭത്തിന്‍റെ ഭാഗമായി ഈ മാസം 14നകം ജില്ലാതല കൺവെൻഷനുകൾ പൂർത്തിയാക്കും. ഈ മാസം 15ന് രാജ്ഭവന് മുന്നിൽ ഒരു ലക്ഷം പേർ അണിനിരക്കുന്ന പ്രതിഷേധത്തോടെയാണ് പ്രക്ഷോഭ പരമ്പര സമാപിക്കുക.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here