തെരുവ് വിളക്കിന്റെ ചുവട്ടിലിരുന്ന് പഠനം : ഇന്റർനെറ്റിൽ താരമായി പെൺകുട്ടി

വഴിയോരത്ത് ട്രാഫിക് ലൈറ്റിന്റെ വെളിച്ചത്തിലിരുന്ന് പഠിക്കുന്ന ഒരു പെൺകുട്ടിയുടെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.റോഡിലൂടെ കാറിൽ സഞ്ചരിച്ചുകൊണ്ടിരുന്ന ഒരു വ്യക്തിയാണ് ദൃശ്യങ്ങൾ പകർത്തിയത്. യൂണിഫോം ധരിച്ച പെൺകുട്ടി ഫുട്പാത്തിൽ ഇരുന്ന് ബുക്കിൽ നോട്ടുകൾ പകർത്തുന്നത് വിഡിയോയിൽ കാണാം.

ധാരാളം വാഹനങ്ങൾ കടന്നുപോകുന്ന വഴിയുടെ അരികിലിരുന്നിട്ടും അതൊന്നും ശ്രദ്ധിക്കാതെ പഠനത്തിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് പെൺകുട്ടി. എല്ലാ സുഖസൗകര്യങ്ങളും അനുഭവിക്കുന്നുണ്ടെങ്കിലും പഠനത്തോട് ആത്മാർത്ഥത കാണിക്കാൻ മടിക്കുന്ന വിദ്യാർത്ഥികൾ ജീവിത സാഹചര്യങ്ങൾ ഇത്രയും മോശമായിട്ടുകൂടി പെൺകുട്ടി പഠനത്തോട് കാണിക്കുന്ന താൽപര്യം കണ്ടുമനസ്സിലാക്കണം എന്ന തരത്തിലാണ് വിഡിയോയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങൾ.

ആയിരക്കണക്കിന് ആളുകളാണ് ഇതിനോടകം വീഡിയോ കണ്ടു കഴിഞ്ഞത്. പെൺകുട്ടിയുടെ കഷ്ടപ്പാട് തീർച്ചയായും ഫലം കാണും എന്ന് ആശംസകൾ അറിയിക്കുന്നവരാണ് ഏറെയും. പഠിക്കാനുള്ള സാഹചര്യം ഇല്ലാത്തവർക്കു മാത്രമേ വിദ്യാഭ്യാസത്തിന്റെ യഥാർത്ഥ വില അറിയൂ എന്ന തരത്തിലും കമന്റുകളുണ്ട് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News