Kozhikkod | വാക്കുതർക്കത്തെ തുടർന്ന് മർദനമേറ്റ് യുവാവ് മരിച്ചു

കോഴിക്കോട് പയ്യോളിയിൽ വാക്കുതർക്കത്തെ തുടർന്ന് മർദനമേറ്റ് യുവാവ് മരിച്ചു . പയ്യോളി പള്ളിക്കര കുനിയിൽ കുളങ്ങര സഹദ് (42) ആണ് മരിച്ചത് . വൈകുന്നേരം ആറരയ്ക്ക് പയ്യോളി ഹൈസ്കൂളിന് സമീപം വച്ചാണ് സംഭവം .കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചാണ് മരിച്ചത് .മദ്യപാനത്തെ തുടർന്നുള്ള തർക്കമാണ് കൊലയിൽ കലാശിച്ചതെന്നു പോലീസ് പറഞ്ഞു.നാട്ടുകാരായ മൂന്നു പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. പയ്യോളി സ്വദേശികളായ അലി, ഇസ്മായിൽ, ഷൈജൽ എന്നിവരാണ് കസ്റ്റഡിയിൽ .

നിയമം ലംഘിച്ച് വിനോദയാത്ര; ബസ് പിടിച്ചെടുത്ത് മോട്ടര്‍വാഹനവകുപ്പ്

നിയമം ലംഘിച്ച് വിദ്യാർഥികളുമായി വിനോദയാത്ര പോയ ബസ് മോട്ടോർ വാഹന വകുപ്പ് പിന്തുടർന്ന് പിടികൂടി. കഴക്കൂട്ടം സെന്റ് തോമസ് എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർഥികൾ യാത്ര ചെയ്ത ബസ് ആണ് കൊട്ടിയത്ത് വച്ചു പിടിച്ചെടുത്തത്.

ചേർത്തലയിൽ നിന്നുള്ള വണ്‍നെസ് ബസാണ് നിയമം ലംഘിച്ചത്. വിനോദയാത്ര പോകും മുമ്പ് മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയിൽ ഹൈ പവർ മ്യൂസിക് സിസ്റ്റവും ലൈറ്റിങ്ങിനുള്ള സൗകര്യങ്ങളും കണ്ടെത്തിയതിനെ തുടർന്ന് വിനോദയാത്രക്കുള്ള അനുമതി നൽകിയിരുന്നില്ല.

ഇത് ലംഘിച്ചാണ് ബസ് വിദ്യാർത്ഥികളുമായി വിനോദ യാത്രക്ക് പുറപ്പെട്ടത്. ബസിന്റെ ഫിറ്റ്നസ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News