ഇസ്രായേൽ തെരഞ്ഞെടുപ്പ് : നെതന്യാഹു മുന്നിൽ

ഇസ്രയേൽ തെരഞ്ഞെടുപ്പിൽ മുൻ പ്രസിഡന്റ്‌ ബെന്യാമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിൽ തീവ്ര വലതുപക്ഷം വിജയത്തിലേക്ക്‌. ബുധനാഴ്ച 86 ശതമാനം വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 120 അംഗ നെസറ്റിൽ നെതന്യാഹു സഖ്യം 65 സീറ്റ്‌ നേടി. തീവ്ര ദേശീയവാദികളായ റിലിജിയസ്‌ സയണിസ്റ്റ് പാർടിയുമായി ചേർന്നാകും സർക്കാർ രൂപീകരണം. 32 സീറ്റോടെ നെതന്യാഹുവിന്റെ ലികുഡ്‌ പാർടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.

വൻ വിജയത്തിലേക്കാണ്‌ നീങ്ങുന്നതെന്ന് രാജ്യത്തിന്റെ വിശ്വാസം തിരികെ പിടിക്കാനായെന്നും ലികുഡ്‌ പാർടി ആസ്ഥാനത്ത്‌ എഴുപത്തിമൂന്നുകാരനായ നെതന്യാഹു പ്രതികരിച്ചു. അനവധി അഴിമതിക്കേസുകളിൽ വിചാരണ നേരിടുന്ന നെതന്യാഹുവിനെ താഴെയിറക്കി 2021ലാണ്‌ നെഫ്‌താലി ബെന്നറ്റിന്റെ നേതൃത്വത്തിൽ സഖ്യസർക്കാർ അധികാരത്തിലെത്തിയത്‌.

ഭൂരിപക്ഷം നഷ്ടപ്പെട്ടതിനെത്തുടർന്ന്‌ സർക്കാർ പിരിച്ചുവിടുകയും മധ്യ ഇടത്‌ പാർടിയായ യെഷ്‌ ആറ്റിഡിന്റെ നേതാവ്‌ യായ്‌ർ ലാപിഡ്‌ കാവൽ പ്രധാനമന്ത്രിയാകുകയും ചെയ്തു. വെസ്‌റ്റ്‌ ബാങ്കിൽ ജൂത സെറ്റിൽമെന്റുകൾ നിർമിക്കുന്നതിനെ ശക്തമായി അനുകൂലിക്കുകയും സ്വതന്ത്ര പലസ്തീൻ വാദത്തെ എതിർക്കുകയും ചെയ്യുന്ന നേതാവാണ്‌ നെതന്യാഹു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News