DYFI | പൊരുതുന്ന യുവത്വത്തിന് കരുത്തായ പ്രസ്ഥാനം : Dyfi രൂപീകരിച്ചിട്ട് ഇന്നേക്ക് 42 വർഷം

പൊരുതുന്ന യുവത്വത്തിന് കരുത്തായ പ്രസ്ഥാനം. തൊഴിലില്ലായ്‌മമയ്ക്കും അസമത്വങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ സന്ധിയില്ലാതെ പോരാടുന്ന പ്രസ്ഥാനം. Dyfi രൂപീകരിച്ചിട്ട് ഇന്നേക്ക് 42 വർഷം പൂർത്തിയാകുന്നു. കടന്നുവന്ന വഴിയിലെ ഐതിഹസിക പോരാട്ടങ്ങളും പോരാട്ടവിജയങ്ങളും തന്നെയാണ് dyfi യെ വേറിട്ടുനിർത്തുന്നത്.

തൂവെള്ളക്കൊടിയുടെ മേലെ മൂലയിലൊരു ചെന്താരകം…വെറുതെ ചുവന്നൊരു നക്ഷത്രമല്ല…പൊരുതി വന്ന വഴികളിൽ തോക്കിൻ കുഴലിനുമുന്നിലും,എതിരാളികളുടെ കത്തിമുനത്തുമ്പിലും,പോലീസിന്റെ ലാത്തിപ്പുറത്തും ഇറ്റുവീണ ചോരയങ്ങനെ പടർന്നു ചുവന്നതാണത്…അസമത്വത്തിനെതിരെ,തൊഴിലില്ലായ്മയ്ക്കെതിരെ,അസ്വാതന്ത്ര്യത്തിനെതിരെ,അനീതിക്കെതിരെ,അനാചാരങ്ങൾക്കെതിരെ പോരാട്ടമുഖത്ത് പ്രതീക്ഷയാണ് ആ കൊടിയെന്നും. ഇന്ത്യയിൽ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള യുവജന പ്രസ്ഥാനം ഡി വൈ എഫ് ഐ..

1980 നവംബർ 3 ന് പഞ്ചാബിലെ ലുധിയാനയിൽ ഡി വൈ എഫ് ഐ രൂപീകൃതമായത് തന്നെ എതിരാളികളുടെ സർവ്വ വെല്ലുവിളികളെയും അതിജീവിച്ചാണ്. ഖാലിസ്ഥാൻ തീവ്രവാദികളുടെ വിഘടനവാദ മുദ്രാവാക്യങ്ങൾ മുഴങ്ങിയ നാട്ടിൽ സമ്മേളനത്തിന്റെ തയ്യാറെടുപ്പിനിടയിൽ തന്നെ അരുർസിങ് ഗിൽ എന്ന ചെറുപ്പക്കാരന്റെ ജീവൻ സംഘടനയ്ക്ക് നഷ്ടമായി..പക്ഷേ പോരാടുനുറച്ച യുവതയ്ക്ക് മുന്നിൽ ഒന്നും തടസ്സമായിരുന്നില്ല..നീലാകാശങ്ങൾക്ക് കീഴിൽ ആ പതാകയങ്ങനെ പാറിപ്പറന്നു…

ആശുപത്രിക്കിടക്കയിൽ വിശന്നിരിക്കുന്നവർക്കരികിലേക്ക് ഹൃദയപൂർവ്വം ആദ്യമേത്തുന്നവർ,ഐ സി യു കൾക്കും ഓപ്പറേഷൻ തിയേറ്ററുകൾക്കും മുന്നിൽ സഹോദര്യത്തിന്റെ രക്തവുമായി വരി നിൽക്കുന്നവർ,നാടിനൊരു പ്രതിസന്ധി വരുമ്പോൾ ആക്രിപെറുക്കിയും കല്ലുചുമന്നും കൈത്താങ്ങുന്നവർ,വിവാഹവും മരണവും ഉൾപ്പെടെ ഏത് ചടങ്ങിനും സഹായഹസ്തമാകുന്നവർ…ഇവർക്കെല്ലാം dfyi എന്ന നാലക്ഷരങ്ങൾ അഭിമാനമുള്ളൊരുമേൽവിലാസമായി…സ്ത്രീധനത്തിനും,ലഹരിക്കും,സാമൂഹ്യവിപത്തുകൾക്കുമേതിരെ ഉറച്ച ശബ്ദമാകാൻ യുവത്വത്തിന് കരുത്ത് നൽകിയതും ഈ നാലക്ഷരങ്ങൾ തന്നെ…എന്റെ തൊഴിലെവിടെയെന്ന് ചോദിക്കാനും ,സ്വാതന്ത്ര്യം സംരക്ഷിക്കണമെന്ന് പറയാനും ഇന്നാട്ടിലെ യുവത്വത്തിന് ശക്തിയാണ്,പ്രതീക്ഷയാണ് എന്നും ഈ കൊടി….

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News