മലപ്പുറത്ത് അമ്മയും 2 മക്കളും മരിച്ച നിലയിൽ

മലപ്പുറം കോട്ടക്കലിൽ അമ്മയും 2 മക്കളും മരിച്ച നിലയിൽ .സഫ് വ (26)യെ കിടപ്പുമുറിയിൽ തൂങ്ങി മരച്ച നിലയിലാണ് കണ്ടെത്തിയത് .
മക്കളായ നാലു വയസുകാരി ഫാത്തിമ സീന, ഒരു വയസുകാരി മറിയം എന്നിവരുടെ മൃതദേഹങ്ങളും കണ്ടെത്തി.

അതേസമയം മരണത്തിൽ ദുരൂഹതയുണ്ടെന്ന് യുവതിയുടെ കുടുംബം പറഞ്ഞു . മാനസിക പീഡനത്തെ തുടർന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് കുടുംബം പറഞ്ഞു .സമഗ്രമായ അന്വേഷണം വേണമെന്നും ഏറെ വൈകിയാണ് മരണ വിവരം അറിയിച്ചതെന്നും യുവതിയുടെ പിതാവ് മുഹമ്മദ്‌ കുട്ടി പറഞ്ഞു .

വാക്കുതർക്കത്തെ തുടർന്ന് മർദനമേറ്റ് യുവാവ് മരിച്ചു

കോഴിക്കോട് പയ്യോളിയിൽ വാക്കുതർക്കത്തെ തുടർന്ന് മർദനമേറ്റ് യുവാവ് മരിച്ചു . പയ്യോളി പള്ളിക്കര കുനിയിൽ കുളങ്ങര സഹദ് (42) ആണ് മരിച്ചത് . വൈകുന്നേരം ആറരയ്ക്ക് പയ്യോളി ഹൈസ്കൂളിന് സമീപം വച്ചാണ് സംഭവം .കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചാണ് മരിച്ചത് .മദ്യപാനത്തെ തുടർന്നുള്ള തർക്കമാണ് കൊലയിൽ കലാശിച്ചതെന്നു പോലീസ് പറഞ്ഞു.നാട്ടുകാരായ മൂന്നു പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. പയ്യോളി സ്വദേശികളായ അലി, ഇസ്മായിൽ, ഷൈജൽ എന്നിവരാണ് കസ്റ്റഡിയിൽ .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here