
ടി.പി. രാജീവന്റെ നിര്യാണത്തിൽ ബഹു. നിയമസഭാ സ്പീക്കർ എ എൻ ഷംസീർ അനുശോചിച്ചു.
ബഹു. നിയമസഭാ സ്പീക്കറുടെ അനുശോചനക്കുറിപ്പ് ചുവടെ:
ടി.പി. രാജീവന് ആദരാഞ്‌ജലികൾ…നിന്നിലേക്കുള്ളതായിരുന്നു ഇന്നോളം എനിക്കു തെറ്റിയ വഴികളെല്ലാം… എന്ന അത്രയും പ്രണയാർദ്രമായ വരികൾ മലയാളിക്ക് നൽകിയ കവി. ഭൂതം എന്ന കവിതയിൽ സമയത്തിന് കാവലിരുന്നൊരാൾ. ഇംഗ്ലീഷിലും മലയാളത്തിലും ഒരേ പോലെ എഴുതിയ മലയാള കവി.മലയാളിക്ക് ഇതിലെല്ലാമുപരി ടി.പി. രാജീവൻ പാലേരിയുടെ കഥാകാരനാണ്. പാലേരി മാണിക്യത്തിന്റെ കഥ പറഞ്ഞവൻ, കെ.ടി.എൻ കോട്ടൂരിന്റെ ജീവിതകഥ സിനിമയ്ക്ക് പകർന്നവൻ.ഒരെഴുത്തുക്കാരന് അന്ത്യാഞ്ജലി അർപ്പിക്കുമ്പോൾ അയാളുടെ വരികൾ മനസ്സിൽ നിറയുന്നതിനോളം ആദരം വേറെയില്ല.കൃതികളിലൂടെ എന്നും അദ്ദേഹം ഓർക്കപ്പെടും.അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളുടേയും, സുഹൃത്തുക്കളുടേയും ദുഃഖത്തിൽ പങ്ക് ചേരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here