P Chidambaram: ഗവര്‍ണറുടെ വിരട്ടലൊന്നും പിണറായിയുടെ അടുത്ത് വിലപ്പോവില്ല: പി ചിദംബരം

തമിഴ്‌നാട്ടില്‍ ഗവര്‍ണര്‍(governor)ക്കെതിരെ നീക്കം ശക്തമാക്കി ഭരണകക്ഷിയായ ഡിഎംകെ(dmk). ഗവര്‍ണര്‍ ആര്‍ എന്‍ രവിയെ തിരിച്ചുവിളിക്കാനാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് നിവേദനം നല്‍കും. ചാന്‍സിലര്‍ സ്ഥനത്ത് നിന്നും ഗവര്‍ണറെ മാറ്റിയതിന് പിന്നാലെയാണ് ഗവര്‍ണര്‍ ആര്‍.എന്‍ രവിയെ തിരിച്ചുവിളിക്കണം എന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് നിവേദനം നല്‍കാന്‍ ഡിഎംകെ തീരുമനിച്ചത്.

പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായി നിവേദനം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ ട്രഷററും എംപിയുമായ ടി.ആര്‍.ബാലു ബിജെപി ഒഴികെയുള്ള പ്രതിപക്ഷ കക്ഷികള്‍ക്ക് കത്തെഴുതി. നീക്കവുമായി സഹകരിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്.

ഇന്നലെ ചെന്നൈയില്‍ എത്തിയ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായും ഡിഎംകെ നേതൃത്വം ഇക്കാര്യം കൂടിയാലോചിച്ചിരുന്നു. കേരളത്തില്‍ ഗവര്‍ണര്‍ക്കെതിരെ സിപിഐഎമ്മിനൊപ്പം കോണ്‍ഗ്രസും നില്ക്കുമെന്നാണ് പ്രതീക്ഷയെന്നും ഡിഎംകെ നേതാക്കള്‍ അഭിപ്രായപ്പെട്ടു.

ഗവര്‍ണര്‍ക്കെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരവും രംഗത്തെത്തി. ധനമന്ത്രിയില്‍ വിശ്വാസം നഷ്ടപ്പെട്ടെന്ന് പറയുന്ന ആരിഫ് മുഹമ്മദ് ഖാന്‍ സ്ഥാനമൊഴിയുകയാണ് വേണ്ടത്, ആരിഫ് മുഹമ്മദ് ഖാന്റെ വിരട്ടലൊന്നും പിണറായിയുടെ അടുത്ത് വിലപ്പോവില്ലെന്നും ചിദംബരം ചൂണ്ടിക്കാട്ടി. കേരളത്തില്‍ ഗവര്‍ണറെ പിന്തുണക്കുന്ന കോൺഗ്രസ് നേതാക്കള്‍ക്ക് തിരിച്ചടി കൂടിയാണ് ചിദംബരത്തിന്റെ വാക്കുകള്‍.

അതേസമയം ബിജെപി ഭരണേതര സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരുടെ ജനാധിപത്യ വിരുദ്ധ ഇടപെടലുകള്‍ക്കെതിരെ ഒന്നിക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നേരത്തേതന്നെ ആവശ്യപ്പെട്ടിരുന്നു. സീതാറാം യെച്ചൂരി ഇതിനോടകം തന്നെ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, ശരത് പവാര്‍ ഉള്‍പ്പെടെയുള്ള നേതാക്കളുമായി കൂടിയാലോചന നടത്തിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here