Thoppumpadi: സഹോദരനെ മോചിപ്പിക്കണം; തോപ്പുംപടി പാലത്തിനു മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി

പൊലീസ് കസ്റ്റഡിയിലായ കെ എസ് യു(ksu) പ്രവര്‍ത്തകനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കൊച്ചി(kochi) തോപ്പുംപടി പാലത്തിനു മുകളില്‍ കയറി സഹോദരന്‍റെ ആത്മഹത്യാ ഭീഷണി. മഹാരാജാസ് കോളേജ് സംഘര്‍ഷത്തില്‍ അറസ്റ്റിലായ കെ എസ് യു പ്രവര്‍ത്തകന്‍ അബ്ദുള്‍ മാലിക്കിന്‍റെ സഹോദരന്‍ കമാലാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്.പോലീസ് ഇയാളെ അനുനനയിപ്പിച്ച് തോപ്പുംപടി  സ്റ്റേഷനിലെത്തിച്ചു.അതേ സമയം കോളേജ് സംഘര്‍ഷത്തില്‍ 2 കെഎസ് യു പ്രവര്‍ത്തകര്‍ ഉള്‍പ്പടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

രാവിലെ 8 മണിയോടെയായിരുന്നു തോപ്പുംപടി പഴയപാലത്തിനു മുകളില്‍ കയറിയ യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കിയത്.മഹാരാജാസ് കോളേജിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത തന്‍റെ സഹോദരനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ആത്മഹത്യാഭീഷണി.എസ് എഫ് ഐ പ്രവര്‍ത്തകരെ ആക്രമിച്ചെന്ന പരാതിയില്‍ കെ എസ് യു പ്രവര്‍ത്തകനായ അബ്ദുള്‍ മാലിക്കിനെ കഴിഞ്ഞ ദിവസം സെന്‍ട്രല്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.പോലീസും ഫയര്‍ ഫോഴ്സും ഉടന്‍ സ്ഥലത്തെത്തി കമാലിനെ അനുനയിപ്പിച്ച് പാലത്തില്‍ നിന്നും താഴെയിറക്കി തോപ്പുംപടി സ്റ്റേഷനിലെത്തിച്ചു.

അതേസമയം കോളേജ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് മാലിക്ക് ഉള്‍പ്പടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു.കെ എസ് യു യൂണിറ്റ് പ്രസിഡന്‍റ് അതുല്‍,ഹഫീസ്,അനന്ദു എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍.കെഎസ്‌യു, ഫ്രറ്റേണിറ്റി പ്രവർത്തകരുടെ ആക്രമണത്തിൽ എട്ട്‌ എസ്‌എഫ്‌ഐ പ്രവർത്തകർക്ക്‌ പരുക്കേറ്റിരുന്നു.ഗുരുതരമായി പരുക്കേറ്റ എസ് എഫ് ഐ യൂണിറ്റ്‌ പ്രസിഡന്റ്‌ അമൽജിത്ത്‌ ബാബു, ജാഫർ സാദിഖ്  എന്നിവര്‍ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഗവേണിംഗ് കൗൺസിൽ  തീരുമാനപ്രകാരം കോളേജ് താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്.

വാക്കുതർക്കത്തെ തുടർന്ന് മർദനമേറ്റ് യുവാവ് മരിച്ചു

കോഴിക്കോട് പയ്യോളിയിൽ വാക്കുതർക്കത്തെ തുടർന്ന് മർദനമേറ്റ് യുവാവ് മരിച്ചു . പയ്യോളി പള്ളിക്കര കുനിയിൽ കുളങ്ങര സഹദ് (42) ആണ് മരിച്ചത് . വൈകുന്നേരം ആറരയ്ക്ക് പയ്യോളി ഹൈസ്കൂളിന് സമീപം വച്ചാണ് സംഭവം .കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചാണ് മരിച്ചത് .മദ്യപാനത്തെ തുടർന്നുള്ള തർക്കമാണ് കൊലയിൽ കലാശിച്ചതെന്നു പോലീസ് പറഞ്ഞു.നാട്ടുകാരായ മൂന്നു പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. പയ്യോളി സ്വദേശികളായ അലി, ഇസ്മായിൽ, ഷൈജൽ എന്നിവരാണ് കസ്റ്റഡിയിൽ .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News