
ഷാർജ പുസ്തക മേളയിൽ ചിത്ര പ്രദർശനവുമായി കോട്ടയം നസീർ. നസീർ വരച്ച ചിത്രങ്ങൾ ഉൾക്കൊള്ളുന്ന പുസ്തകവും മേളയിലുണ്ട്. ജീവൻ തുടിക്കുന്ന ചിത്രങ്ങളുമായാണ് കോട്ടയം നസീർ ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൽ എത്തിയത്. കോട്ടയം നസീർ വരച്ച മുപ്പത് ചിത്രങ്ങൾ ആണ് പുസ്തകോത്സവത്തിൽ ഉള്ളത്.
2018ന് ശേഷം ഇതാദ്യമായാണ് കോട്ടയം നസീർ ചിത്ര പ്രദർശനം സംഘടിപ്പിക്കുന്നത്. ചിത്ര പ്രദർശനത്തിന് പുറമെ ‘ആര്‍ട്ട് ഓഫ് മൈ ഹാര്‍ട്ട്’ എന്ന കോട്ടയം നസീർ രചിച്ച പുസ്തകവും ഷാർജ പുസ്തകോത്സവത്തിൽ ഉണ്ട്. സംവിധായകൻ നാദിര്‍ഷ കോട്ടയം നസീറിന്റെ ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്തു . ഇത്തരമൊരു രാജ്യാന്തര വേദിയിൽ
തന്റെ ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് കോട്ടയം നസീർ കൈരളി ന്യൂസിനോട് പറഞ്ഞു .
ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ മുഴുവന്‍ സമയവും താൻ ഉണ്ടാകുമെന്ന് കോട്ടയം നസീര്‍ പറഞ്ഞു. കോട്ടയം നസീർ വരച്ച ചിത്രങ്ങൾ അടങ്ങിയ ആര്‍ട്ട് ഓഫ് മൈ ഹാര്‍ട്ട്’ എന്ന പുസ്തകം ഷാർജ പുസ്തക മേളയിലെ കൈരളി ബുക്സ് വഴി ആളുകൾക്ക് ലഭിക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here