Kerala Fisheries Marine University: കൈവരിച്ചത് അന്താരാഷ്ട്ര നേട്ടങ്ങൾ; മികവിന്‍റെ പാതയിൽ ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാല

മികവിന്‍റെ പാതയിലാണ് കൊച്ചിയിലെ ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാല(Kerala Fisheries Marine University). കൊച്ചി(kochi) പനങ്ങാട് 87 ഏക്കറില്‍ വ്യാപിച്ച് കിടക്കുന്ന ഫിഷറീസ് സര്‍വകലാശാല പ്രവര്‍ത്തനം തുടങ്ങി ഒരു പതിറ്റാണ്ട് പിന്നിടുമ്പോള്‍ മത്സ്യബന്ധന സമുദ്ര ഗവേഷണ രംഗത്ത് അഭിമാനാര്‍ഹമായ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്.

സര്‍വകലാശാല അധ്യാപകരും വിദ്യാര്‍ഥികളും ഗവേഷണം ചെയ്ത് ആവിഷ്ക്കരിച്ച കൃഷിരീതികള്‍ അന്താരാഷ്ട്രതലത്തില്‍വരെ അംഗീകരിക്കപ്പെട്ടുകഴിഞ്ഞിട്ടുണ്ട്.കഴിഞ്ഞ 7വര്‍ഷത്തിനിടെ 19 ദേശീയ സ്ഥാപനങ്ങളുമായും 7 അന്തര്‍ദേശീയ സ്ഥാപനങ്ങളുമായും പഠന ഗവേഷണ രംഗത്തെ പരസ്പര സഹകരണത്തിനുള്ള കരാറിലാണ് സര്‍വകലാശാല ഒപ്പുവെച്ചത്.

ശാസ്ത്രീയമായ രീതിയില്‍ മത്സ്യകൃഷി ചെയ്യുന്നതെങ്ങനെ, മത്സ്യപരിപാലനം ,സംസ്ക്കരണം,മൂല്യവര്‍ധിത ഉല്പന്നനിര്‍മ്മാണം വിപണനം അങ്ങനെ കര്‍ഷകര്‍ക്ക് വേണ്ട ഉപദേശ നിര്‍ദേശങ്ങളെല്ലാം സര്‍വകലാശാല കൈമാറിവരുന്നു.ഫാക്കല്‍റ്റി ഓഫ് ഫിഷറീസ് സയന്‍സ് ഡീന്‍ ഡോ.റോസലിന്‍ഡ് ജോര്‍ജ്ജ്

2010 ല്‍ സംസ്ഥാന നിയമസഭ പാസാക്കിയ ബില്‍ അനുസരിച്ചാണ് രാജ്യത്തെ ആദ്യ ഫിഷറീസ് സര്‍വ്വകലാശാല കൊച്ചിയില്‍ സ്ഥാപിതമായത്.2011ല്‍ പ്രവര്‍ത്തനമാരംഭിച്ച വിശാലമായ ഈ ക്യാമ്പസില്‍ ഫിഷറീസ് സയന്‍സ്,ഫിഷറീസ് മനേജ്മെന്‍റ് & സ്റ്റാറ്റിസ്റ്റിക്സ്,ഫിഷറീസ് എഞ്ചിനീയറിംഗ് ഫുഡ് ടെക്നോളജി,ഓഷ്യന്‍ സയന്‍സ് & ടെക്നോളജി എന്നിങ്ങനെ നാല് വിഭാഗങ്ങളിലാണ് വിവിധ കോഴ്സുകള്‍ പഠിപ്പിക്കുന്നത്.നിലവില്‍ 1400 ഓളം പേര്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളാണ്.

പഠനത്തോടൊപ്പം സമ്പാദ്യവും കൃഷിഭൂമിയില്‍ ലബോറട്ടറി എന്ന പഠനാവിഷ്‌ക്കാരവും ഈ സര്‍വകലാശാലയുടെ പ്രത്യേകതയാണ്. ഇന്ത്യയിലെ എല്ലാ ഗവേഷണ സ്ഥാപനങ്ങളിലും ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ ജോലി ചെയ്ത് വരുന്നുണ്ട്. രാജ്യത്തെ മികച്ച ഫിഷറീസ് ലബോറട്ടറി പ്രവര്‍ത്തിക്കുന്ന സര്‍വ്വകലാശാലയ്ക്ക് കൂടുതല്‍ നൂതന ലബോറട്ടറി ആരംഭിക്കുന്നതിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കേരളത്തിന്‍റെ തനതു മത്സ്യങ്ങളുടെ ഉല്പാദനം വര്‍ധിപ്പിക്കാനുള്ള മാര്‍ഗ്ഗം തേടുന്നതുള്‍പ്പടെ പുതിയ ഗവേഷണ പാതയിലാണ് സര്‍വകലാശാല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here