
സോഷ്യൽമീഡിയ(socialmedia)യിൽ നിമിഷങ്ങൾക്കകം വൈറലായ(viral) ഒരു വീഡിയോയെപ്പറ്റിയാണ് ഇവിടെ പറയുന്നത്. ഞൊടിയിടയില്‍ ഒരു മാനിനെ വിഴുങ്ങുന്ന പെരുമ്പാമ്പി(python)ന്റെ വീഡിയോയാണ് വൈറൽ. എന്നാൽ ഈ സംഭവം നടന്നത് എന്നാണെന്നോ എവിടെയാണെന്നോ വ്യക്തമല്ല.
വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളാണ് വരുന്നത്. ഭൂമിയിലെ ഏറ്റവും വലിയ പാമ്പുകളിൽ ഒന്നായ ബർമീസ് പെരുമ്പാമ്പാണ് വീഡിയോയില്‍ കാണുന്നത് എന്നാണ് ചിലര്‍ കമന്‍റ് ചെയ്യുമ്പോൾ ഈ വീഡിയോയില്‍ എന്തോ പ്രശ്നമുണ്ടെന്നും പെരുമ്പാമ്പുകൾ അത്ര പെട്ടെന്ന് ഭക്ഷണം കഴിക്കില്ലെന്നും ചിലർ പറയുന്നു.
ബർമീസ് പെരുമ്പാമ്പുകൾ അവരുടെ ഇരയെ വളരെ പതുക്കെയാണ് കഴിക്കാറ്. ശ്വാസം മുട്ടുന്നത് വരെ അവ ഇരയുടെ ശരീരം ചുരുട്ടും. ഈ കൂറ്റൻ പാമ്പുകളുടെ താടിയെല്ലുകളിൽ വലിച്ചുനീട്ടാവുന്ന ലിഗമെന്റുകളും ഉണ്ട്, അത് ഭക്ഷണം മുഴുവൻ വിഴുങ്ങാൻ അനുവദിക്കും എന്നും ചിലര്‍ പറയുന്നു.
beautiful_new_pix എന്ന ഇന്‍സ്റ്റഗ്രാം അക്കൌണ്ടിലാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്. മാനിനെ വിഴുങ്ങുമ്പോൾ ഒരു മനുഷ്യൻ പെരുമ്പാമ്പിന്‍റെ ശരീരത്തിൽ തട്ടുന്നത് വീഡിയോയില്‍ കാണാം.
View this post on Instagram
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here