Arrest: ടൗണ്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പനയും ഉപയോഗവും; താമരശേരിയിൽ സഹോദരങ്ങളുള്‍പ്പെടെ പിടിയിൽ

താമരശേരിയിൽ മയക്ക് മരുന്ന് സംഘം പിടിയിൽ. ടൗണ്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പനയും ഉപയോഗവും നടത്തുന്ന അഞ്ചംഗ സംഘത്തെയാണ് താമരശ്ശേരി(thamarassery) പൊലീസ്(police) അറസ്റ്റ് ചെയ്തത്. താമരശ്ശേരി സ്വദേശികളായ സഹോദരങ്ങളും കെട്ടിട ഉടമയും ഉള്‍പ്പെടെയാണ് പിടിയിലായത്. 17.92 ഗ്രാം എം ഡി എം എ പൊലീസ് പിടിച്ചെടുത്തു.

താമരശ്ശേരി പോസ്‌റ്റോഫീസിന് എതിർവശമുളള കെട്ടിടം കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പനയും ഉപയോഗവും നടക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് താമരശ്ശേരി പൊലീസ് നടത്തിയ പരിശോധനയിലാണ് അഞ്ചംഗ സംഘം പിടിയിലായത്. താമരശ്ശേരി അണ്ടോണ വേങ്ങേരി മീത്തല്‍ വീട്ടില്‍ അല്‍ത്താഫ് സജീദ്, സഹോദരന്‍ ഷരീഫ് അല്‍ത്താഫ്, താമരശ്ശേരി ചുണ്ടങ്ങാപൊയില്‍ അതുല്‍, കെട്ടിട ഉടമ സീവീസ് ഹൗസില്‍ ഷാനിദ്, തച്ചന്‍പൊയില്‍ ഒഴക്കേരി പറമ്പത്ത് അബ്ദുല്‍ റഷീദ് എന്നിവരെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.

17.92 ഗ്രാം എം ഡി എം എ, മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങള്‍, ഇലക്ടോണിക് തുലാസ്, വില്‍പ്പനക്കുള്ള കവറുകള്‍ തുടങ്ങിയവ പൊലീസ് പിടിച്ചെടുത്തു. മയക്ക്മരുന്ന് കടത്താൻ ഉപയോഗിക്കുന്ന കാറും കസ്റ്റഡിയിലെടുത്തു. കാറില്‍ നിന്നും മുറിയില്‍ നിന്നുമാണ് മയക്കുമരുന്നും ഉപകരണങ്ങളും കണ്ടെടുത്തത്. മയക്കുമരുന്ന് ഉപയോഗത്തിന് ഇവിടെ സൗകര്യം ഒരുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

വിവിധ പ്രദേശങ്ങളില്‍ നിന്ന് നിരവധി പേരാണ് ഇവിടെ ലഹരി ഉപയോഗത്തിനായി എത്തുന്നത്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ സംഘത്തില്‍ കണ്ണികളാണെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പിടിയിലായ അബ്ദുല്‍ റഷീദ് നാട്ടില്‍ ലഹരിക്കെതിരെ പൊതു പരിപാടി സംഘടിപ്പിക്കുന്നതില്‍ മുന്നിട്ടിറങ്ങിയ ആളാണെന്ന് നാട്ടുകാര്‍ പറഞ്ഞു. പ്രതികളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here