ADVERTISEMENT
നിയമം ലംഘിക്കുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു(antony raju). ബസ്സുടമകളുടെ ആവശ്യം കേട്ടു, കോടതി വിധികൾക്കനുസരിച്ച് വേണ്ട നടപടിയെടുക്കും. സ്വകാര്യബസ്സുടമകളുമായി നടത്തിയ ചർച്ചയ്ക്കു ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കളർകോഡ് നടപ്പിലാക്കാൻ കൂടുതൽ സമയം അനുവദിക്കുക, വേഗപരിധി 80 കിലോമീറ്ററാക്കുക, നിലവിലെസാഹചര്യങ്ങളും വിഷയങ്ങളും പഠിക്കാൻ ഒരു സമിതിയെ നിയോഗിക്കുക തുടങ്ങിയ ആവശ്യങ്ങളാണ്ബസ്സുടമകൾ ചർച്ചയിൽ ഉന്നയിച്ചത്. ആവശ്യങ്ങൾ പരിശോധിച്ച് മറുപടി നൽകാമെന്ന് മന്ത്രി ഉറപ്പുനൽകിയതായി ബസ്സുടമകൾ പറഞ്ഞു. ബസ്സുടമകളുട ആവശ്യങ്ങളിൽ കോടതി വിധി വന്നതിനനു ശേഷം വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രിആൻറണി രാജു പറഞ്ഞു.
ശബരിമല സീസണോടനുബന്ധിച്ച് ഓടാതെ കിടന്ന 800 കെ എസ്ആർടി സി ബസ്സുകൾ നിരത്തിലിറക്കുമെന്നുംഭക്തരുടെ എണ്ണമനുസരിച്ച് കൂടുതൽ സർവീസുകൾ നടത്തുമെന്നും മന്ത്രി അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.