Payyoli: വാക്കുതർക്കത്തെ തുടർന്ന് മർദ്ദനം; 42കാരൻ മരിച്ചു

കോഴിക്കോട് പയ്യോളി(payyoli)യിൽ വാക്കുതർക്കത്തെ തുടർന്ന് മർദ്ദനമേറ്റ 42കാരൻ മരിച്ചു. പയ്യോളി പള്ളിക്കര കുനിയിൽ കുളങ്ങര സഹദ് ആണ് മരിച്ചത്. സംഭവത്തിൽ രണ്ടു പേരെ പൊലീസ്(police) കസ്റ്റഡിയിൽ എടുത്തു. ബുധനാഴ്ച്ച വൈകിട്ട് ആറുമണിയോടെയാണ് പയ്യോളി ഹൈസ്കൂൾ സമീപത്ത് വച്ച് സംഘർഷമുണ്ടായത്.

വാക്ക് തർക്കത്തെ തുടർന്ന് പള്ളിക്കര സ്വദേശി സഹദിനെ ഒപ്പമുണ്ടായിരുന്നവർ മർദ്ദിക്കുകയായിരുന്നു. പിന്നീട് പെരുമാൾപുരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് സമീപമുള്ള ഷെഡ്ഡിൽ വെച്ചും സഹദിന് മർദ്ദനമേറ്റു. തുടർന്ന് സഹദിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും പരിക്ക് ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഇവിടെ വച്ചാണ് മരണം സംഭവിച്ചത്. മദ്യപാനത്തേ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ അലി, ഷൈജൻ എന്നീവരക പൊലിസ് കസ്റ്റഡിയിൽ എടുത്തു. ഈ സംഘത്തിൽപ്പെട്ട മൂന്നാമത്തെ ആൾക്ക് വേണ്ടി പോലീസ് തിരച്ചിൽ തുടരുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News