ADVERTISEMENT
കോഴിക്കോട് – കുറ്റ്യാടി(kozhikode-kuttyadi) റൂട്ടിൽ സ്വകാര്യ ബസ്സുകളുടെ(private bus) മിന്നൽ പണിമുടക്ക്. ബുധനാഴ്ച ഉള്ളിയേരി ബസ്റ്റാൻഡിൽ വച്ച് ഉണ്ടായ സംഘർഷമാണ് സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്കിന് കാരണം. കുറ്റ്യാടി കോഴിക്കോട് റൂട്ടിലോടുന്ന ലയൺ ബസ് ഉള്ളിയേരിയിൽ വച്ച് ബൈക്ക്(bike) യാത്രകരുമായി വാക്കേറ്റമുണ്ടായിരുന്നു.
പിന്നാലെ ബസ് ജീവനക്കാർ ബൈക്ക് യാത്രികരെ മർദ്ദിക്കുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവത്തിൽ ബൈക്ക് യാത്രികരായ മുൻ പഞ്ചായത്ത് മെമ്പർ ബിന്ദുവിനും മകനും പരിക്കേറ്റിട്ടുണ്ട്. ഇവരുടെ പരാതിയിൽ അത്തോളി പോലീസ് ബസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
പിന്നാലെയാണ് സ്വകാര്യ ബസ്സുകൾ ഇന്ന് മിന്നൽ പണിമുടക്ക് നടത്തുന്നത്. അതേസമയം പ്രവർത്തി ദിവസം ബസ്സുകൾ മിന്നൽ പണിമുടക്ക് നടത്തിയതോടെ നിരവധി യാത്രക്കാരാണ് വലഞ്ഞത്. മുന്നറിയിപ്പില്ലാത്ത സമരമായതിനാൽ കെഎസ്ആർടിസിക്ക് കൂടുതൽ ഷെഡ്യൂളുകൾ എടുക്കാൻ സാധിച്ചില്ല.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.