ചൂടിനെ വെല്ലാന്‍ നല്ല നാടന്‍ സംഭാരം ഇങ്ങനെ തയാറാക്കി നോക്കൂ…

പുറത്തേങ്ങിറങ്ങിയാല്‍ നല്ല ചുട്ടുപൊള്ളുന്ന ചൂടാണ്. ഈ ചൂടിനെ വെല്ലാന്‍ നല്ല തണുത്ത സംഭാരം കുടിച്ചാലോ ?

 ചേരുവകൾ

1. പുളിയുള്ള തൈര് -2 കപ്പ്‌
2. വെള്ളം – ആവശ്യത്തിന്
3. ചുവന്നുള്ളി – 4 അല്ലി
4. ഇഞ്ചി – ഒരു ചെറിയ കഷ്ണം
5. നാരകത്തിന്റെ ഇല -2
6. കറിവേപ്പില -2 തണ്ട്
7. കാന്താരി മുളക് – 5 എണ്ണം
8. ഉപ്പ്

സംഭാരം ഉണ്ടാക്കുന്ന വിധം

ഒരു മിക്സിയുടെ  ജാറിലേക്ക് തൈര് ചേർത്ത് നന്നായി അടിച്ചെടുക്കുക. ഇനി ഈ അടിച്ചെടുത്തത് ഒരു വലിയ മൺപാത്രത്തിലേക്ക് ഒഴിക്കാം. പിന്നീട് ആവശ്യത്തിനുള്ള വെള്ളം ചേർക്കാം (തൈരിന്റെ പുളിക്കനുസരിച്ച്).

ചുവന്നുള്ളി, ഇഞ്ചി, നാരകത്തിന്റെ ഇല, കറിവേപ്പില, കാന്താരി മുളക് എന്നിവ ചതച്ചെടുത്ത് മോരിലേക്ക് ചേർക്കുക. പിന്നീട് ആവശ്യത്തിനുള്ള ഉപ്പ് ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കാം. ഇനി ഇത് ഓരോ ഗ്ലാസിലേക്കും ഒഴിച്ച് വിളമ്പാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel