ADVERTISEMENT
ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിലെ ഏറ്റവും മികച്ച റൺവേട്ടക്കാരൻ ഇനി വിരാട് കോഹ്‌ലി. മുൻ ശ്രീലങ്കൻ ക്യാപ്‌റ്റൻ മഹേല ജയവർധനെയെയാണ് മറികടന്നത്. ലോകകപ്പിൽ 80ന് മുകളിലാണ് ബാറ്റിങ് ശരാശരി. പ്രഹരശേഷി 130.
ലോകകപ്പിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിലാണ് ജയവർധനെയുടെ 1016 റൺ കോഹ്‌ലി മറികടന്നത്. 25 കളിയിൽ 1065 റണ്ണാണ് സമ്പാദ്യം. മുപ്പത്തിമൂന്നുകാരന്റെ അഞ്ചാം ലോകകപ്പാണ്.
12 അരസെഞ്ചുറികളും ഉൾപ്പെടും. ഉയർന്ന സ്‌കോർ പുറത്താകാതെ 89. ഈ ലോകകപ്പിൽ ഇതിനകം മൂന്ന് അരസെഞ്ചുറികൾ കുറിച്ചു. നാല് കളിയിൽ നേടിയത് 220 റൺ. പുറത്തായത് ഒരുകളിയിൽ മാത്രം. രാജ്യാന്തര ട്വന്റി 20യിലും കോഹ്‌ലിയാണ് മികച്ച റൺവേട്ടക്കാരൻ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.