കാറും ബൈക്കും കൂട്ടിയിടിച്ചു; സ്ത്രീയും കുഞ്ഞും വായുവില്‍ ഉയര്‍ന്നുപൊങ്ങി; ഞെട്ടിക്കുന്ന വീഡിയോ

പാഞ്ഞുവന്ന കാര്‍ ബൈക്കില്‍ ഇടിച്ച് അമ്മയും കുഞ്ഞും തെറിച്ചുവീണു. മഹാരാഷ്ട്രയിലെ പുനെയില്‍ ബെല്‍ഹെ- ജെജുരി ഹൈവേയിലാണ് സംഭവം. ഇടിയുടെ ആഘാതത്തില്‍ പിന്‍സീറ്റില്‍ ഇരുന്നിരുന്ന സ്ത്രീയും കുഞ്ഞും തെറിച്ചുവീണു.

ബൈക്കില്‍ കുഞ്ഞിനൊപ്പം പിന്‍സീറ്റില്‍ ഇരുന്നാണ് അമ്മ യാത്ര ചെയ്തിരുന്നത്. റോഡിന് എതിര്‍വശത്തുള്ള ഇടറോഡിലേക്ക് പോകുന്നതിന് വളയ്ക്കുകയായിരുന്നു ബൈക്ക്. ഈസമയത്ത് എതിര്‍ദിശയില്‍ നിന്ന് വന്ന വാഗണ്‍ ആര്‍ കാര്‍ ആണ് ഇടിച്ചത്.

ബൈക്ക് ഓടിച്ചിരുന്നയാള്‍ അടക്കം മൂന്നുപേരും കാര്യമായി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അപകടം നടന്ന ഉടന്‍ തന്നെ ബൈക്ക് ഓടിച്ചിരുന്നയാള്‍ കുഞ്ഞിനെ പൊക്കിയെടുത്തു. മൂവര്‍ക്കും കാര്യമായി പരിക്കേറ്റിട്ടില്ല. വഴിയാത്രക്കാരും രക്ഷാപ്രവര്‍ത്തനത്തിന് തടിച്ചുകൂടി. അപകടത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News