M V Govindan | ഗവർണർ ആർഎസ്എസിന്റെ അജണ്ട കേരളത്തിൽ നടപ്പിലാക്കാൻ ശ്രമിക്കുന്നു : എം വി ഗോവിന്ദൻ മാസ്റ്റർ

ഗവർണർ ആർഎസ്എസിന്റെ അജണ്ട കേരളത്തിൽ നടപ്പിലാക്കാൻ ശ്രമിക്കുന്നു എന്ന് സിപിഐഎം സംസ്ഥാന സെക്രെട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ .ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാൻ ശ്രമിക്കുന്നു .

പെൻഷൻ പ്രായത്തിൽ സർക്കാർ തന്നെ കൃത്യമായ തീരുമാനം കൈക്കൊണ്ടു . രാജഭവനിലെ നിയമനവുമായി ബന്ധപ്പെട്ട് കൃത്യമായ കണക്കുകൾ തങ്ങളുടെ കയ്യിലുണ്ട് എന്നും 11 വിസിമാരും സിപിഎമ്മിന്റെ കേഡർമാർ എന്നതിന് ഇങ്ങനെയല്ല മറുപടി പറയേണ്ടത് എന്നും അദ്ദേഹം പറഞ്ഞു .

അതോടൊപ്പം ഇദ്ദേഹത്തിന് പാർട്ടി എന്താണെന്നോ കേരളം എന്താണെന്നോ ഒരു ധാരണയും ഇല്ല , നിലവാരം എന്ന സാധനം ഇല്ല , ഭരണഘടനാപരമല്ലാത്ത എല്ലാത്തിനെയും എതിർക്കുക എന്നത് തന്നെയാണ് പാർട്ടി നിലപാട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുകo

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News