Pattithanam Manarcad Bypass: ജനങ്ങളുടെ ആഗ്രഹം സഫലമായി; പട്ടിത്താനം-മണർകാട് ബൈപ്പാസ് റോഡ് നാടിന് സമര്‍പ്പിച്ചു

നിർമ്മാണം പൂർത്തിയാക്കിയ കോട്ടയം – ഏറ്റൂമാനുർ, മണർക്കാട്‌, പട്ടിത്താനം ബൈപ്പാസ്(pattithanam manarcad bypass)പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും(muhammed riyas) സാംസ്‌കാരിക വകുപ്പ് മന്ത്രി വിഎൻ വാസവ(vn vasavan)നും ചേർന്ന് നാടിനു സമർപ്പിച്ചു. 12.60 കോടി രൂപ മുടക്കിയാണ് ബൈപ്പാസിൻ്റെ മൂന്നാംഘട്ട നിർമ്മാണം പൂർത്തിയായത്. ബൈപ്പാസ് പൂർണ്ണമായും പൂർത്തിയായതോടെ കോട്ടയം ജില്ലയിലെ പല നഗരങ്ങളിലെയും ഗതാഗത ഗുരുക്കിനാണ് പരിഹാരമാകുന്നത്.

എം.സി. റോഡിൽ പട്ടിത്താനം ജംഗ്ഷനിൽ നിന്നാരംഭിച്ച് ദേശീയപാത 183 മണർകാട് ജങ്ഷനിൽ എത്തിച്ചേരുന്ന ബൈപാസിനു 13.30 കിലോമീറ്റർ ദൂരമാണുള്ളത്. മൂന്നുഘട്ടമായാണ് നിർമാണം പൂർത്തിയാക്കിയത്. 1.80 കിലോമീറ്റർ വരുന്ന അവസാനഘട്ടം കൂടി പൂർത്തിയായതതോടെയാണ് ബൈപാസ് പൂർണതോതിൽ സജ്ജമായത്. മൂന്നാംഘട്ടത്തിന് 12.60 കോടി രൂപയായിരുന്നു നിർമ്മാണ ചെലവ്.

മണർകാട്-പൂവത്തുംമൂട് വരെയുള്ള ഒന്നാംഘട്ടം 2016 ലും പൂവത്തുംമൂട് മുതൽ ഏറ്റുമാനൂർ- പൂഞ്ഞാർ സംസ്ഥാന പാതയിൽ പാറകണ്ടം ജംഗ്ഷൻ വരെയുള്ള ഭാഗം 2020ലും പൂർത്തീകരിച്ചിരുന്നു. പ്രതികൂല കാലാവസ്ഥയും സ്ഥലം വിട്ടുകിട്ടുന്നതിലുള്ള നിയമ തടസങ്ങളും വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതിലെ ബുദ്ധിമുട്ടുകൾ തരണം ചെയ്തുമാണ് മൂന്നാംഘട്ട നിർമാണം പൂർത്തീകരിച്ചത്.

സഹകരണ-സാംസ്‌കാരിക വകുപ്പുമന്ത്രി വി.എൻ. വാസവൻ എല്ലാ മാസവും നിർമാണപ്രവർത്തനങ്ങൾ വിലയിരുത്തിയിരുന്നു. മന്ത്രിയുടെ ഇടപെടലിലൂടെ സ്ഥലമേറ്റെടുപ്പ് അടക്കമുള്ളവയ്ക്ക് വേഗം കൂടി.
ബൈപ്പാസ് നിർമാണം പൂർത്തിയായതോടെ സംസ്ഥാനത്തിന്റെ വടക്ക്, കിഴക്ക് ഭാഗത്ത് നിന്നുള്ള യാത്രക്കാർക്ക് തിരുവനന്തപുരമടക്കം തെക്കൻ ജില്ലകളിലേയ്ക്ക് കോട്ടയം, ചങ്ങനാശ്ശേരി, ഏറ്റുമാനൂർ ടൗണുകളിലെ ഗതാഗത കുരുക്കിൽ പെടാതെ എളുപ്പത്തിൽ എത്തിച്ചേരാം.എം.സി. റോഡിൽ നിന്ന് ഏറ്റുമാനൂർ – പൂഞ്ഞാർ ഹൈവേയിലേക്ക് ഏറ്റുമാനൂർ നഗരം ചുറ്റാതെ പോകാനാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel