ഈ വീട് വേണമെന്ന് മകന്‍, നമ്മുടെ വീടാണെന്ന് അമ്മ; അമ്മയുടെ സര്‍പ്രൈസില്‍ പൊട്ടിക്കരച്ചില്‍; ഹൃദയം കീഴടക്കുന്ന വീഡിയോ

എല്ലാവരുടെയും ഏറ്റവും വലിയ ആഗ്രഹമാണ് സ്വന്തമായി ഒരു വീട്് എന്നത്. പ്രത്യേകിച്ച് കുട്ടികളെ സംബന്ധിച്ച്… അവര്‍ക്ക് അത് ഒരു പ്രത്യേക സന്തോഷം തന്നെയാണ്. അത്തരത്തില്‍ ഒരു കുട്ടിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. വീട് എന്ന സ്വപ്നം യാഥാര്‍ഥ്യമായെന്ന് കേള്‍ക്കുമ്പോള്‍ ഒരു കുട്ടി നടത്തുന്ന വികാരപ്രകടനങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്.

മാര്‍ട്ടിസ്ട്രി എന്ന ഇന്‍സ്റ്റാഗ്രാം ഹാന്‍ഡിലില്‍ നിന്നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഓടുന്ന കാറില്‍ ഒരു ആണ്‍കുട്ടി ഇരിക്കുന്നതാണ് വീഡിയോയുടെ തുടക്കം. ചുറ്റിലുമുള്ള വീടുകള്‍ കൗതുകത്തോടെ നോക്കിയാണ് കുട്ടി സഞ്ചരിക്കുന്നത്. യാത്രാമധ്യേ വാഹനം ഒരു വീടിന് മുന്നില്‍ നിന്നു. വീടിന്റെ ഭംഗി കണ്ട്, ഈ വീട് വേണമെന്ന് കുട്ടി പറഞ്ഞു.

ഇത് ‘നമ്മുടെ’ സ്വന്തം വീട് എന്ന അമ്മയുടെ വാക്ക് കേട്ട് സ്വപ്നമാണോ യാഥാര്‍ഥ്യമാണോ എന്ന് തിരിച്ചറിയാന്‍ കഴിയാതെ കുട്ടി തരിച്ചുനില്‍ക്കുന്നത് വീഡിയോയില്‍ കാണാം. തുടര്‍ന്ന് കുട്ടി സന്തോഷം കൊണ്ട് കരയാന്‍ തുടങ്ങുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.
ഇടയ്ക്കിടെ, ഇത് സത്യമാണോ എന്ന് കുട്ടി ചോദിക്കുന്നുണ്ട്.

നുണയല്ല, ഇത് ‘നമ്മുടെ’ വീട് ആണ് എന്ന് അമ്മ ആവര്‍ത്തിച്ച് മറുപടിയും നല്‍കുന്നുണ്ട്. കുട്ടിയുടെ സഹോദരിയും സന്തോഷം കൊണ്ട് ഒച്ചവെയ്ക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. ‘നമ്മള്‍ക്കും’ വീട് സ്വന്തമായി എന്ന് അമ്മയുടെ വായില്‍ നിന്ന് കേള്‍ക്കുമ്പോള്‍ മകന് ഉണ്ടാവുന്ന സന്തോഷത്തിന്റെയും ഒപ്പം കരയുന്നതിന്റെയും പ്രതികരണമാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News