സിനിമയില്‍ അഭിനയിപ്പിക്കാനമെന്ന് പറഞ്ഞ് 17കാരിയെ തട്ടിക്കൊണ്ടുപോയി; യുവസംവിധായകനും സുഹൃത്തും അറസ്റ്റില്‍

സിനിമയില്‍ അഭിനയിപ്പിക്കാനമെന്ന് പറഞ്ഞ് 17കാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ യുവസംവിധായകനും സുഹൃത്തും അറസ്റ്റില്‍. ബൈനറി എന്ന സിനിമയുടെ സംവിധായകന്‍ കുറുവങ്ങാട് കേളമ്പത്ത് ജാസിക് അലി (36), സുഹൃത്ത് എരഞ്ഞിക്കല്‍ മണ്ണാര്‍ക്കണ്ടി അല്‍ ഇര്‍ഫാത്തില്‍ ഷംനാദ് (33) എന്നിവരാണ് അറസ്റ്റിലായത്.

കൊയിലാണ്ടി സിഐ എന്‍.സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ വിദഗ്ധ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. മൂവരും ഗുണ്ടല്‍പേട്ടയിലുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് അവിടെയെത്തിയെങ്കിലും കടന്നുകളയുകയായിരുന്നു.

ഹോട്ടലിലെ സിസിടിവി പരിശോധിച്ച് എത്തിയത് അവര്‍ തന്നെയെന്ന് ഉറപ്പുവരുത്തുകയും തുടര്‍ന്ന് വിശദമായ അന്വേഷണത്തില്‍ ഇവര്‍ മൈസൂരുവിലേക്കും അവിടെനിന്ന് ബെംഗളൂരുവിലേക്കും കടന്നതായി കണ്ടെത്തി. കുറവങ്ങാട് സ്വദേശിനിയായ പതിനേഴുകാരിയെയാണ് ഇവര്‍ തട്ടിക്കൊണ്ടുപോയത്.

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കാര്‍ ഡ്രൈവറുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൂവരെയും കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍വച്ച് കര്‍ണാടകയിലെ മടിവാളയില്‍ വച്ച് ഇവര്‍ പിടിയിലായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News