ADVERTISEMENT
ഇന്ത്യയില്‍ ദാരിദ്ര്യവും തൊഴിലില്ലായ്മയും അതിരൂക്ഷമാണെന്ന് സീതാറാം യെച്ചൂരി. ഡി വൈ എഫ് ഐയുടെ പാര്‍ലമെന്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു സീതാറാം യെച്ചൂരി. ഇന്ത്യയില്‍ ദാരിദ്ര്യം, തൊഴിലില്ലായിമ എല്ലാം അതിരൂക്ഷമാണ്. ഈ സര്‍ക്കാര്‍ ഒരിക്കലും അതു മാറ്റാന്‍ പോകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
2 ഇന്ത്യ ഉണ്ടാക്കാന്‍ ഉള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നത്. പാവപെട്ടവര്‍ക്ക് ഒരു ഇന്ത്യ പണക്കാര്‍ക്ക് ഒരു ഇന്ത്യ എന്നിങ്ങനെ രണ്ട് ഇന്ത്യ ഉണ്ടാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും രാജ്യത്ത് പട്ടിണി അതിരൂക്ഷമാണെന്നും യെച്ചൂരി ഇആരോപിച്ചു. കേന്ദ്രം ഒരു വശത്ത് രാജ്യത്തെ കൊള്ളയടിക്കുന്നു, മറുവശത്ത് രാജ്യത്തിന്റെ ഐക്യം ഇല്ലാതാക്കുന്നുവെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.
ഗവര്‍ണര്‍ക്കെതിരെയും യെച്ചൂരി ആഞ്ഞടിച്ചു. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഗവര്‍ണര്‍ സ്ഥാനത്തുള്ളവര്‍ ആരോപിക്കാന്‍ പാടില്ല. ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങളെ തകര്‍ക്കുവാന്‍ ആണ് ഗവര്‍ണര്‍ ശ്രമിക്കുന്നത്. ഗവര്‍ണര്‍ സ്ഥാനത്ത് ഇരുന്ന് അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കരുതെന്നും അത് തെറ്റാണെന്നും യെച്ചൂരി കുറ്റപ്പെടുത്തി.
ഇത്തരം പ്രസ്താവനകള്‍ ഇരിക്കുന്ന പദവിയുടെ അന്തസിന് നിരക്കുന്നതല്ല. ബി ജെ പി ഇതര സംസ്ഥനങ്ങളില്‍ ഗവണറെ ഉപയോഗിച്ച് രാഷ്ട്രീയ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുകയാണെന്നും ദേശീയ തലത്തില്‍ മറ്റ് പാര്‍ട്ടികളുമായി ആലോചിച്ച് തുടര്‍നടപടികള്‍ കൈക്കൊള്ളുമെന്നും യെച്ചൂരി അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.