പാകിസ്ഥാന് കനത്ത തിരിച്ചടി ; ബാറ്റര്‍ ഫഖര്‍ സമാനെ ടീമില്‍ നിന്നും ഒഴിവാക്കി

ട്വന്റി 20 ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ദക്ഷിണാഫിക്കയെ നേരിടാനിറങ്ങുന്ന പാകിസ്ഥാന് കനത്ത തിരിച്ചടി. പരിക്കിനെ തുടര്‍ന്ന് മധ്യനിര ബാറ്റര്‍ ഫഖര്‍ സമാനെ ടീമില്‍ നിന്നും ഒഴിവാക്കി. സമാന് പകരം മുഹമ്മദ് ഹാരിസിനെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന പാകിസ്ഥാന്റെ ആവശ്യം ഐസിസി അംഗീകരിച്ചു.

ലോകകപ്പിലെ സൂപ്പര്‍ 12 ലെ ആദ്യ രണ്ടു മത്സരങ്ങളിലും ഇടംകൈയന്‍ ബാറ്ററായ ഫഖര്‍ സമാന്‍ കളിച്ചിരുന്നില്ല. എന്നാല്‍ പരിക്കുഭേദമായി നെതര്‍ലാന്‍ഡ്‌സിനെതിരെ ഒക്ടോബര്‍ 30 ന് നടന്ന മത്സരത്തില്‍  സമാന്‍ കളിച്ചു. 16 പന്തില്‍ 20 റണ്‍സെടുക്കുകയും ചെയ്തു. എന്നാല്‍ മത്സരത്തിനിടെ വീണ്ടും ഫഖര്‍ സമാന് പരിക്കേറ്റതാണ് തിരിച്ചടിയായത്.

പരിചയസമ്പന്നരായ ബാറ്റര്‍മാര്‍ മധ്യനിരയില്‍ ഇല്ലാത്തതിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ പാക് ടീമിന്, ഫഖര്‍ സമാന്റെ പരിക്ക് വന്‍ തിരിച്ചടിയായി. പരിക്കുമൂലം പുറത്തായിരുന്ന ഫഖര്‍ സമാനെ അവസാന നിമിഷമാണ് ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയത്. പരിക്കേറ്റ ഫഖര്‍ സമാന് പകരം 21 കാരനായ മുഹമ്മദ് ഹാരിസിനെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇദ്ദേഹം കഴിഞ്ഞ സെപ്റ്റംബറില്‍ ഇംഗ്ലണ്ടിനെതിരെ ട്വന്റി-20 മത്സരത്തില്‍ കളിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News