Cutout: അർജന്റീന ആരാധകർക്ക് മറുപടി; മെസിക്ക് സമീപം നെയ്മറിന് കൂറ്റൻ കട്ട്ഔട്ട് ഉയർത്തി ബ്രസീൽ ആരാധകർ

കോഴിക്കോട്(kozhikode) പുള്ളാവൂരിൽ പുഴയ്ക്ക് നടുവിൽ അർജന്റീന ആരാധകർ ഉയർത്തിയ മെസി(messi)യുടെ കൂറ്റൻ കട്ടൗട്ട് കഴിഞ്ഞ ദിവസം സമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ അർജന്‍റീന ആരാധകർക്ക് അതേ നാണയത്തിൽ മറുപടി നൽകിയിരിക്കുകയാണ് ബ്രസീൽ ആരാധകർ. മെസ്സിക്ക് സമീപം നെയ്മറിന്(neymar) കൂറ്റൻ കട്ട്ഔട്ട് ഉയർത്തിയാണ് ബ്രസീൽ ആരാധകർ മറുപടി നൽകിയത്.

ഖത്തർ ലോകകപ്പ് ആവേശത്തിൽ പുള്ളാവൂരിൽ ആദ്യഗോളടിച്ച് മുന്നിലെത്തിയത് അർജന്‍റീന ആരാധകരാണ്. എന്നാൽ അൽപ്പം വൈകിയെങ്കിലും അതേ നാണയത്തിൽ മറുപടിയുമായാണ് ബ്രസീൽ ആരാധകരുടെ വരവ്. പുള്ളാവൂരിലെ ചെറുപുഴയ്ക്ക് നടുവിൽ സ്ഥാപിച്ച ലയണൽ മെസ്സിയുടെ കട്ടൗട്ടിനു സമീപം ബ്രസീൽ സൂപ്പർതാരം നെയ്മറുടെ കൂറ്റൻ കട്ടൗട്ട് ഉയർത്തിയാണ് ബ്രസീൽ ആരാധകർ ആവേശത്തിന്റെ ഗോള് മടക്കിയത്.

അർജന്‍റീന ആരാധകർ സ്ഥാപിച്ച മെസിയുടെ കട്ടൗട്ടിന് 30 അടിയായിരുന്നു നീളം. ഇതിലും 10 ഉയർത്തി 40 അടി നീളമുള്ള നെയ്മറിന്‍റെ കട്ടൗട്ടാണ് ബ്രസീൽ ആരാധകർ സ്ഥാപിച്ചത്. ഇതോടെ പുള്ളാവൂരിന്റെ ഫുട്ബോൾ ആവേശം മാനം തൊടുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here