കോഴിക്കോട് – കുറ്റ്യാടി റൂട്ടിലെ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്കി നെതിരെ കർശന നടപടി സ്വീകരിക്കണം: ഡിവൈഎഫ്ഐ

കുറ്റ്യാടി-കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസ്സുകൾ നിരന്തരമായി നിസ്സാര കാരണങ്ങളുടെ പേരിൽ മിന്നൽ പണിമുടക്ക് നടത്തുകയാണ്. മിന്നൽ പണിമുടക്ക് നടത്തുന്ന ബസ്സുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം മിന്നൽ പണിമുടക്കിൽ ഏർപെടുന്ന ബസ്സുകൾ DYFI തടയുമെന്നും യാത്രക്കാർക്ക് ആവശ്യമായ ബദൽ സംവിധാനം ഒരുക്കുമെന്നും DYFI ജില്ലാ കമ്മറ്റി പ്രസ്ഥാവനയിലൂടെ അറിയിച്ചു

ഈ സമരം കാരണം യാത്രക്കാരും വിദ്യാർത്ഥികളും ഉൾപ്പെടെ വലിയ പ്രതിസന്ധിയിലാവുകയാണ്. സമയബന്ധിതമായും സുരക്ഷിതമായുമുള്ള യാത്ര, യാത്രക്കാരുടെ അവകാശമാണ് ഇത് ഹനിക്കപ്പെടുന്നത് അംഗീകരിക്കാൻ കഴിയില്ല. നേരത്തെ ഉണ്ടായ ചില വിഷയങ്ങളിൽ തൊഴിലാളി സംഘടനകളെയും പോലീസിന്റെയും മറ്റും സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ മിന്നൽ പണിമുടക്ക് ഉണ്ടാവാൻ പാടില്ല എന്ന് തീരുമാനിച്ചതാണ്.

എന്നാൽ ഈ തീരുമാനത്തിന് വിരുദ്ധമായി നിരന്തരം ഇത്തരം സമരങ്ങൾ നടത്തി ജനങ്ങളെ വെല്ലുവിളിക്കുന്ന സമീപനമാണ് ബസുടമകൾ സ്വീകരിക്കുന്നത്. സമരാഭാസങ്ങൾക്കെതിരെ ശക്തമായ ഇടപെടലുകൾ നടത്തുമെന്നും ഇന്ന് കുറ്റ്യാടി, ഉള്ളിയേരി, പേരാമ്പ്ര എന്നിവിടങ്ങളിൽ DYFI നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തുമെന്നും ഓടുന്ന ബസ്സുകൾക്ക് സംരക്ഷണം നൽകുമെന്നും ഡിവൈഎഫ്ഐ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News