പോത്തൻകോട് വീട് ജപ്തി താത്കാലികമായി നിർത്തിവെച്ചു

തിരുവനന്തപുരം പോത്തൻകോട് സ്വദേശി ശലഭയുടെ വീടിന്റെ ജപ്തി നടപടി എസ്ബിഐ താത്ക്കാലികമായി മരവിപ്പിച്ചു. 2013 ല്‍ ഭർത്താവ് അറുമുഖനെടുത്ത 35 ലക്ഷം രൂപയുടെ ലോണിന്‍റെ പേരിലാണ് പോത്തൻകോട് സ്വദേശിയായ ശലഭയും മകളും പ്രായമായ അമ്മയും കുടിയിറക്കല്‍ ഭീഷണി നേരിട്ടത്.

പഞ്ചായത്ത് ഇടപെട്ട് മുഖ്യമന്ത്രിയെ കണ്ട് പരാതി കൊടുക്കുമെന്ന് വെമ്പായം പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. 12 മണിക്ക് വീട് ജപ്തി ചെയ്യാനായി എത്തുമെന്ന് അറിയിച്ചതോടെയാണ് ശലഭയും ആറ് വയുള്ള മകളും പ്രായമായ അമ്മയുമാണ് എങ്ങോട്ടുപോകുമെന്നറിയാത്ത അവസ്ഥയിലായത്.

എസ്ബി ഐ ബാങ്കില്‍ നിന്നാണ് ശലഭയുടെ ഭർത്താവ് ലോണെടുത്തത്. 2017 ല്‍ അറുമുഖൻ കുടുംബത്തെ ഉപേക്ഷിച്ച് പോയിരുന്നു. തുടർന്ന് പല തവണകളിലായി 25 ലക്ഷം രൂപ തിരിച്ചടച്ചിരുന്നതായി ശലഭ പറയുന്നു.എന്നാല്‍ വീട് പൂട്ടി ഇറങ്ങണമെന്ന് ബാങ്ക് അന്ത്യശാസനം നല്‍കി. ഇന്ന് ഉച്ചയോടെ ബാങ്ക് അധികൃതർ എത്തിയപ്പോള്‍ ശലഭ കുപ്പിയില്‍ പെട്രോളുമായി ആത്മഹത്യാ ഭീഷണി മു‍ഴക്കുകയായിരുന്നു. ആത്മഹത്യാ ശ്രമത്തെ തുടർന്ന് ജപ്തി നടപടികള്‍ താല്‍ക്കാലികമായി നിർത്തിവെച്ചു. ശലഭയ്ക്കെതിരെ കോടതിയലക്ഷ്യത്തിന് പൊലീസ് കേസെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News