ലൈഫ് ഒരു തുടര്‍ക്കഥ, വീടൊരു യാഥാര്‍ഥ്യം; ഈ സര്‍ക്കാര്‍ നിര്‍മിച്ചത് 50650 വീടുകള്‍

കേരളത്തിന്റെ അഭിമാന പദ്ധതിയായ ലൈഫ് മിഷന്‍ പദ്ധതിയിലൂടെ ഈ സര്‍ക്കാരിന്റെ കാലത്തു മാത്രം പൂര്‍ത്തികരിച്ചത് 50,650 വീടുകളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റുകളിലൂടെയാണ് കേരളത്തിന്റെ അഭിമാന പദ്ധതിയായ ലൈഫ് മിഷന്‍ കൂടുതല്‍ മികവോടെ മുന്നോട്ട് പോകുന്ന കാര്യം അറിയിച്ചത്.

2.5 ലക്ഷം ഭൂരഹിതര്‍ക്ക് ഭൂമി ലഭ്യമാക്കുന്നതിനായി നടപ്പാക്കുന്ന ‘മനസ്സോടിത്തിരി മണ്ണ്’ ക്യാമ്പെയ്‌നും വിജയപൂര്‍വ്വം മുന്നേറുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

കേരളത്തിന്റെ അഭിമാന പദ്ധതിയായ ലൈഫ് മിഷന്‍ കൂടുതല്‍ മികവോടെ മുന്നോട്ട്. ഈ സര്‍ക്കാരിന്റെ കാലത്തു മാത്രം പൂര്‍ത്തികരിച്ചത് 50,650 വീടുകളാണ്. ഇതോടെ മൊത്തം വീടുകളുടെ എണ്ണം 3,13,725 ആയി. 9,521 കോടി രൂപ ഇതുവരെ പദ്ധതിയ്ക്കായി ചെലവഴിച്ചു. 2.5 ലക്ഷം ഭൂരഹിതര്‍ക്ക് ഭൂമി ലഭ്യമാക്കുന്നതിനായി നടപ്പാക്കുന്ന ‘മനസ്സോടിത്തിരി മണ്ണ്’ ക്യാമ്പെയ്‌നും വിജയപൂര്‍വ്വം മുന്നേറുകയാണ്. ഈ സര്‍ക്കാരിന്റെ കാലത്ത് ഇതുവരെ 1766.311 സെന്റ് ഭൂമി ഈ പദ്ധതി വഴി ലഭ്യമാക്കാന്‍ സാധിച്ചു. എല്ലാവര്‍ക്കും സുരക്ഷിതമായ പാര്‍പ്പിടം സ്വന്തമായുള്ള നാടെന്ന ലക്ഷ്യത്തിലേയ്ക്ക് കേരളം നടന്നടുക്കുകയാണ്. ഓരോരുത്തരുടേയും പങ്കാളിത്തം ഉറപ്പു വരുത്തി ആ ലക്ഷ്യം നമുക്ക് സാക്ഷാല്‍ക്കരിക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here