ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; തെരഞ്ഞെടുപ്പ് 2 ഘട്ടമായി

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ്. ഒന്നാംഘട്ടം ഡിസംബര്‍ ഒന്നിനും രണ്ടാം ഘട്ടം ഡിസംബര്‍ അഞ്ചിനും നടക്കും. ഡിസംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍. ആംആദ്മിയുടെ വരവിൽ പല മണ്ഡലങ്ങളിലും ത്രികോണ മത്സരമാകും ഇത്തവണ നടക്കുക.

അടുത്ത വര്‍ഷം ഫെബ്രുവരി 18 നാണ് ഗുജറാത്ത് നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്. ഇത്തവണ രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. ആദ്യഘട്ടത്തിൽ ഡിസംബർ ഒന്നിന് 89 സീറ്റുകളിലും രണ്ടാം ഘട്ടത്തിൽ ഡിസംബർ 5 ന് 93 സീറ്റുകളിലും തെരഞ്ഞെടുപ്പ് നടക്കും.

സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്ന ബിജെപിയെ സംബന്ധിച്ചിടത്തോളം ഏറെ നിർണ്ണായകമാണ് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ്. ഇതിനോടകം പ്രധാനമന്ത്രി നരേന്ദ്ര മോദി ,ആഭ്യന്തര മന്ത്രി അമിത് ഷായുള്‍പ്പടെയുള്ള നേതാക്കള്‍ സംസ്ഥാനത്തെത്തി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരഭിച്ചിട്ടുണ്ട്. ഇത്തവണ ആം ആദ്മി പാര്‍ട്ടി കൂടി സജീവമായി രംഗത്തുവന്നതോടെ ചില മണ്ഡലങ്ങളില്‍ ശക്തമായ ത്രികോണ മത്സരത്തിന് ഗുജറാത്ത് സാക്ഷ്യം വഹിക്കും കഴിഞ്ഞ തവണ 182 സീറ്റുകളിൽ ഉപതെരഞ്ഞെടുപ്പുകളിൽ നേടിയ വിജയത്തോടെ 111 സീറ്റുകളാണ് ബിജെപിക്കുള്ളത്. പ്രതിപക്ഷത്തിന് 66 സീറ്റുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കള്‍ ബിജെപിയിലേക്ക് മാറിയതോടെ കഴിഞ്ഞ സീറ്റുകള്‍ നിലനിര്‍ത്താനാകുമോയെന്നതാണ് കോൺഗ്രസിന് മുന്നിലെ വെല്ലുവിളി. മോർബി പാലം തകർന്നതടക്കമുള്ള വിഷയങ്ങൾ ബിജെപിക്കും പ്രതിസന്ധിയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here