
എംടി വാസുദേവൻ നായർ(mt vasudevan nair) എഴുതി ലാൽ ജോസ്(laljose) സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് നീലത്താമര(neelathamara). 1979 കാലഘട്ടത്തിലെ മലയാളം ക്ലാസിക് ചിത്രമായ നീലത്താമരയുടെ തന്നെ പുനരാവിഷ്കാരമാണ് ഈ ചിത്രം.
നീലത്താമര എന്ന സിനിമ ഇറങ്ങാനുണ്ടായ സാഹചര്യത്തെപ്പറ്റി കൈരളി ടിവിയോട് പറയുകയാണ് സംവിധായകൻ ലാൽജോസ്. താൻ പഴയ നീലത്താമര കണ്ടിട്ടേയില്ലായിരുന്നുവെന്നും, അക്കാര്യം ഭയന്നുകൊണ്ട് എംടിയോട് പറഞ്ഞ അവസരത്തെക്കുറിച്ചും പറയുകയാണ് ലാൽജോസ്.
ലാൽജോസിന്റെ വാക്കുകൾ
ഞാൻ പഴയനീലത്താമര കണ്ടിട്ടേയില്ലായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഞാനൊരു പുതിയ സ്ക്രിപ്റ്റാണ് ചെയ്യുന്നത്. ഞാൻ എംടി സാറിനെ കാണാൻ പോയപ്പോൾ ഞാനദ്ദേഹത്തോട് ഭയന്നുഭയന്നു പറഞ്ഞു, ‘സർ ഞാൻ ആ പഴയ നീലത്താമര കണ്ടിട്ടില്ല.
ഞാൻ എവിടെന്നെങ്കിലും അതിന്റെ വീഡിയോ സംഘടിപ്പിച്ച് കാണാൻ ശ്രമിക്കാം’. അപ്പോൾ അദ്ദേഹം പറഞ്ഞു, ‘അത് ശ്രമിക്കേണ്ട, കാണാത്ത നന്നായി. അതുകൊണ്ട് നിങ്ങൾക്ക് നിങ്ങളുടേതായ മാനം ഈ സിനിമയ്ക്ക് നല്കാൻ കഴിയും’.
എന്നിട്ട് അതിന്റെ പ്രിന്റഡ് സ്ക്രിപ്റ്റാണ് വായിക്കാൻ തന്നത്. പിന്നീട് നമ്മൾ കണ്ടപ്പോൾ എങ്ങനെ ചെയ്യാമെന്നാണ് വിചാരിക്കുന്നത് എന്നദ്ദേഹം ചോദിച്ചു. ചെറിയ മാറ്റങ്ങളൊക്കെ വരുത്തണമെന്നുണ്ട്, കാലം മാറിയതനുസരിച്ചു ചെയ്യണം എന്ന് വിചാരിക്കുന്നുവെന്ന് പറഞ്ഞു.
എന്താണ് പുള്ളിയെ ദേഷ്യപ്പെടുത്തുക എന്നൊന്നും അറിയില്ലല്ലോ. അപ്പോ അദ്ദേഹം ഞാൻ ചില മാറ്റങ്ങളൊക്കെ പ്ലാൻ ചെയ്തിട്ടുണ്ട് എന്നുപറഞ്ഞു. അത് നമ്മൾ ചർച്ച ചെയ്തിട്ടാണ് പിന്നീട് പുതിയ നീലത്താമര ഉണ്ടാകുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here