ഗവര്‍ണറുടെ നോട്ടീസിന് തിങ്കളാഴ്ച 5മണിക്കകം വിസിമാർ മറുപടിനല്‍കണം; ഹൈക്കോടതി

ഗവർണർ നൽകിയ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാൻ വൈസ് ചാൻസലർ മാർക്ക് ഹൈക്കോടതി തിങ്കളാഴ്ച വരെ സമയം നീട്ടി നൽകി. വൈസ് ചാൻസലർമാർക്ക് തങ്ങളുടെ വാദങ്ങൾ ഗവർണർക്ക് നൽകുന്ന മറുപടിയിൽ ഉന്നയിക്കാമെന്ന് കോടതി വ്യക്തമാക്കി. വി സി മാരെ പുറത്താക്കാൻ ഗവർണർക്ക് നിയമപരമായ അധികാരമില്ലെന്ന് വൈസ് ചാൻസലർ മാർ ചൂണ്ടിക്കാട്ടി. ഇക്കാര്യം പിന്നീട് പരിശോധിക്കാമെന്ന് വ്യക്തമാക്കിയാണ്, ഹർജി ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റിയത്. ഗവർണർ നൽകിയ കാരണംകാണിക്കൽ നോട്ടീസ് റദ്ദാക്കണമെന്ന വി സി മാരുടെ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

രാജിവയ്ക്കണമെന്ന ഗവർണറുടെ ആദ്യ കത്ത് കോടതി റദ്ദാക്കിയതാണെന്ന് വൈസ് ചാൻസലർ മാർ ചൂണ്ടിക്കാട്ടി. കോടതി റദ്ദാക്കിയ ആദ്യ കത്ത് അടിസ്ഥാനമാക്കിയാണ് പിന്നീട് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. അതിനാൽ നോട്ടീസ് നിലനിൽക്കില്ലെന്നും വൈസ് ചാൻസലർമാർ വാദിച്ചു. മാത്രമല്ല ഒരിക്കൽ നിയമിച്ച് കഴിഞ്ഞ വൈസ് ചാൻസലറെ പുറത്താക്കാൻ ചാൻസലർക്ക് അധികാരമില്ലെന്നും വി സി മാർ ചൂണ്ടിക്കാട്ടി. ക്രമക്കേട് കണ്ടെത്തിയാലും പുറത്താക്കുന്നതിന് യു ജി സി റഗുലേഷൻസ് അനുസരിച്ച് നടപടിക്രമങ്ങൾ ഉണ്ട്. അതിനുള്ള അധികാരിചാൻസലർ അല്ലെന്നും ഇല്ലാത്ത അധികാരമാണ് ഗവർണർ ഉപയോഗിക്കാൻ ശ്രമിക്കുന്നതെന്നും വി സി മാർ വാദിച്ചു. കേരള, കുഫോസ് വിസി മാർ മറുപടി നൽകിയതായി ചാൻസലറുടെ അഭിഭാഷകൻ അറിയിച്ചു.

മറ്റ് വി സി മാരും മറുപടി നൽകട്ടെ, അതിന് ശേഷം നിയമവശങ്ങൾ പരിശോധിക്കാമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ഗവർണറുടെ നടപടി നിയമപരമാണോ എന്ന് പിന്നീട് പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി. തുടർന്നാണ് മറുപടി നൽകാൻ വി സി മാർക്ക് തിങ്കളാഴ്ച 5 മണി വരെ കോടതി സമയം നീട്ടി നൽകിയത്. തങ്ങളുടെ വാദം ചാൻസലറെ വൈസ് ചാൻസലർ മാർക്ക് അറിയിക്കാം. ചൊവ്വാഴ്ച കേസ് വീണ്ടും കോടതി പരിഗണിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News