
സാധാരണയുള്ള ഒരു രോഗാവസ്‌ഥയല്ല പൊള്ളല്‍. അമിതശ്രദ്ധയും കരുതലും ചികിത്സയും ഇതിന് വളരെ ആവശ്യമാണ്. തീ, രാസവസ്‌തുക്കള്‍, വൈദ്യുതി, റേഡിയേഷന്‍, ചൂടുള്ള ദ്രാവകങ്ങള്‍, തിളയ്‌ക്കുന്ന എണ്ണ, ചൂടുള്ള ആവി എന്നിവയെല്ലാം പൊള്ളലുണ്ടാക്കാം. പൊള്ളലുണ്ടാകുമ്പോള്‍ ചെയ്യരുതാത്തതായ കുറച്ച് കാര്യങ്ങളുണ്ട്.
1. കുമിളകള്‍ക്കു മുകളില്‍ ഉരയ്‌ക്കുകയോ കുത്തിപ്പൊട്ടിക്കുകയോ ചെയ്യരുത്. ചര്‍മം ശരീരത്തിന്റെ ആവരണമാണ് കുമിള പൊട്ടിച്ചാല്‍ ചര്‍മം പൊട്ടി രോഗാണുബാധയുണ്ടാവും.
2. നെയ്യ്, വെണ്ണ, പൗഡര്‍, എന്തെങ്കിലും ദ്രാവകം, ഓയിന്റ്‌മെന്റ്, ലോഷന്‍ എന്നിവ പൊള്ളലേറ്റഭാഗത്തു പുരട്ടരുത്. (ശരീരത്തിന്റെ ചൂട് കൂടുതലായി കോശങ്ങള്‍ നശിച്ചുപോകാനോ അണുബാധയുണ്ടാവാനോ സാധ്യതയുണ്ട്.)
3. പൊള്ളലേറ്റ ഭാഗത്ത് ഐസ്‌വയ്‌ക്കുകയോ ഐസ്‌വെള്ളമൊഴിക്കുകയോ ചെയ്യരുത്.
4. പൊള്ളലേല്‍ക്കുന്നതോടൊപ്പം മുറിവും ഉണ്ടെങ്കില്‍ ശ്രദ്ധിക്കുക.
5. മുറിവിന് മുകളില്‍ അന്യവസ്‌തുക്കള്‍ തറച്ചുനില്‍ക്കുന്നുണ്ടെങ്കില്‍ പിടിച്ചുവലിച്ചെടുക്കാതിരിക്കുക.
6. പൊള്ളലേറ്റ രോഗിക്ക് വെള്ളം വളരെ കുറച്ചു മാത്രം നല്‍കുക.
7. യാതൊന്നും കുടിക്കാനോ കഴിക്കാനോ കൊടുക്കാതിരിക്കുക.
(പിന്നീട് രോഗിയെ ബോധംകെടുത്തേണ്ടി വന്നാല്‍ പ്രശ്‌നമാകും.)
8. പൊള്ളലേറ്റഭാഗത്ത് ഒട്ടിപ്പിടിക്കുന്നതരം പഞ്ഞിയോ ചര്‍മത്തില്‍ ഒട്ടുന്നതരം ബാന്‍ഡേജുകളോ ഒട്ടിക്കാതിരിക്കുക.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here